നിയമം ലംഘിച്ച് ബൈക്കുകളില്‍ കറങ്ങുന്നവര്‍ ജാഗ്രതെ; നിങ്ങളുടെ പിന്നാലെ നാദാപുരം ഡിവൈഎസ്പിയുടെ കണ്ണുണ്ടാവും
നാദാപുരം: നിയമം ലംഘിച്ച് ബൈക്കുകളില്‍ കറങ്ങുന്നവര്‍ ശ്രദ്ധിക്കുക. ഏതുസമയത്താ പിടി വീഴുകയെന്നറിയില്ല. നിങ്ങളുടെ പിന്നാലെ എപ്പോഴും നാദാപുരം ഡിവൈഎസ്പിയുടെ കണ്ണുണ്ടാവും. വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധിച്ച് പിഴയിടുന്ന പതിവുരീതി മാറ്റി വാഹനത്തില്‍ സഞ്ചരിച്ച് ഇവരുടെ നമ്പറുകള്‍ മനസ്സിലാക്കി
സ്റ്റേഷനില്‍ വിളിച്ചുവരുത്തി പിഴയീടാക്കാനും ബോധവത്കരിക്കാനും ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ തുടക്കമായി.ഹെല്‍മറ്റ് ഇല്ലാതെയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് യാത്ര ചെയ്യുന്നവരെയുമാണ് പ്രധാനമായും നീരിക്ഷിക്കുന്നത് .കഴിഞ്ഞ ദിവസം നാദാപുരം മുതല്‍ പേരാമ്പ്ര വരെയുള്ള ഡിവൈഎസ്പിയുടെ യാത്രക്കിടെ 15 പേരാണ് കുടുങ്ങിയത്.













Click it and Unblock the Notifications