കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമം ലംഘിച്ച് ബൈക്കുകളില്‍ കറങ്ങുന്നവര്‍ ജാഗ്രതെ; നിങ്ങളുടെ പിന്നാലെ നാദാപുരം ഡിവൈഎസ്പിയുടെ കണ്ണുണ്ടാവും

  • By Desk
Google Oneindia Malayalam News

നാദാപുരം: നിയമം ലംഘിച്ച് ബൈക്കുകളില്‍ കറങ്ങുന്നവര്‍ ശ്രദ്ധിക്കുക. ഏതുസമയത്താ പിടി വീഴുകയെന്നറിയില്ല. നിങ്ങളുടെ പിന്നാലെ എപ്പോഴും നാദാപുരം ഡിവൈഎസ്പിയുടെ കണ്ണുണ്ടാവും. വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധിച്ച് പിഴയിടുന്ന പതിവുരീതി മാറ്റി വാഹനത്തില്‍ സഞ്ചരിച്ച് ഇവരുടെ നമ്പറുകള്‍ മനസ്സിലാക്കി

സ്റ്റേഷനില്‍ വിളിച്ചുവരുത്തി പിഴയീടാക്കാനും ബോധവത്കരിക്കാനും ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ തുടക്കമായി.ഹെല്‍മറ്റ് ഇല്ലാതെയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് യാത്ര ചെയ്യുന്നവരെയുമാണ് പ്രധാനമായും നീരിക്ഷിക്കുന്നത് .കഴിഞ്ഞ ദിവസം നാദാപുരം മുതല്‍ പേരാമ്പ്ര വരെയുള്ള ഡിവൈഎസ്പിയുടെ യാത്രക്കിടെ 15 പേരാണ് കുടുങ്ങിയത്.

dydp
ഇതിലേറെയും കോളേജ് വിദ്യാര്‍ത്ഥികളാണ്. അമിത വേഗതയില്‍ സഞ്ചരിച്ചവരും പരിശോധനയില്‍ കുടുങ്ങി. മേഖലയില്‍ ബൈക്കപകടങ്ങള്‍ വര്‍ധിച്ചതോടെയാണ് പുതിയ തന്ത്രത്തിന് രൂപം കൊടുത്തത്. റോഡരികില്‍ നിര്‍ത്തി പരിശോധന നടത്തുമ്പോള്‍ ഏതാനും പേര്‍ മാത്രമേ പോലീസ് പരിധിയിലുള്ളൂ.പലരും പ്രധാനറോഡുകളില്‍ മാത്രമാണ് ഹെല്‍മ്മറ്റ് ധരിക്കുന്നുത്. ചില സമയങ്ങളില്‍ നിയമലംഘകരെ പിടികൂടാന്‍ ക്യാമറയുമൊരുക്കിട്ടുണ്ട്.
English summary
Nadapuram police implementing new strategy for road laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X