Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിബിന്‍ വധക്കേസില്‍ വെറുതെ വിട്ട ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

നാദാപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകത്തില്‍ പ്രതിയായിരുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അസ്ലം(20) വെട്ടേറ്റു മരിച്ചു.

വൈകുന്നേരം അഞ്ചരയോടെയാണ് വെട്ടേറ്റത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വലതുകൈ അറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Aslam

കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയെന്ന് സൂചനയുണ്ട്. നാദാപുരത്തെ ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട കേസില്‍ നിന്നും ജൂണ്‍ പതിനേഴിനാണ് അസ്ലം കുറ്റ വിമുക്തനാക്കപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ് ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+