Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം അക്രമം; അക്രമികളെ സിപിഎം തള്ളിപ്പറയാനൊരുങ്ങുന്നു

കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് നാദാപുരത്തിനടുത്ത് തൂണേരിയില്‍ ഉണ്ടായ അക്രമത്തില്‍ പങ്കെടുത്തവരെ സിപിഎം തള്ളിപ്പറയാനൊരുങ്ങുന്നു. ഈ മാസം ഒമ്പതിന് നാദാപുരത്ത് നടത്തുന്ന പാര്‍ട്ടി പൊതുയോഗത്തില്‍ പി.ബി അംഗം പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്.

പ്രസ്തുത യോഗത്തില്‍വെച്ച് അക്രമികളെ പരസ്യമായി തള്ളിപ്പറയാനാണ് പാര്‍ട്ടിയുടെ തീരുമാനം. നാദാപുരത്ത് നടന്ന അക്രമ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന് വീഴ്ച സംഭവിച്ചതായി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് നാദാപുരത്ത് പൊതുയോഗം വിളിച്ചു ചേര്‍ത്ത് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നാണ് വിവരം.

kozhicode-map

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടശേഷം 70 ഓളം മുസ്ലീം വീടുകള്‍ പ്രദേശത്ത് തകര്‍ക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. അക്രമത്തിന്റെ മറവില്‍ സാമൂഹ്യവിരുദ്ധരാണ് കൊള്ളയടിക്ക് നേതൃത്വം നല്‍കിയതെങ്കിലും സിപിഎമ്മിന് നാണക്കേടുണ്ടാക്കുന്നതായി സംഭവം. അക്രമത്തിന് വര്‍ഗീയ മുഖം കൈവന്നതും പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തി.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് തൂണേരിയില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങണമെന്ന് പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിപിഎമ്മന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി സംഭവത്തില്‍ മുതലെടുപ്പ് നടത്തിയതായി പാര്‍ട്ടി വിലയിരുത്തലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+