Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങളറിയുന്ന നദീർ ഇതാണ്...'; നദിയ്ക്കായ് സഹപാഠികൾ ഒരുക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു...

ക്യാന്പസിൽ എല്ലാവരും പ്രിയപ്പെട്ടവനായിരുന്ന, കലാകാരനായ നദീറിന് ഒരിക്കലും സാമൂഹിക വിരുദ്ധൻ ആവാൻ കഴിയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത നദീ നദീറിനെതിരെ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തിരിക്കുകയാണ്. നദീറിനെതിരെ തെളിവെല്ലെന്ന് പറഞ്ഞ് പൊലീസ് വെറുതെ വിട്ടകേസിലാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് പേര് ചേര്‍ത്തിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ നദീറിനെതിരെ സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സഹപാഠികള്‍.

Nadeer

പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ 2010-2012 ബാച്ചിലെ എംഎ മാസ്‌കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണ് ''ഞങ്ങളറിയുന്ന നദീർ ഇതാണ്'' എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ക്യാമ്പസില്‍ എല്ലാവരുടെയും പ്രിയങ്കരനായിരുന്ന നദീറിനെ കുറിച്ചാണ് സഹപാഠികള്‍ പറയുന്നത്. യൂണിവേഴ്‌സിറ്റിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ പന്തിയില്‍ അവന്‍ ഉണ്ടായിരുന്നു. കലാകാരനായ നദീറിന് ഒരിക്കലും സാമൂഹ്യവിരുദ്ധനാവാൻ കഴിയില്ലെന്ന് നാടക പ്രവര്‍ത്തകനായ പോണ്ടിച്ചേരി സ്വദേശി കലൈവാനന്‍ പറയുന്നു.

Nadeer

മെഡിക്കൽ കോളേജ് പൊലീസ് നദീറിനെ കസ്റ്റഡിയിൽ എടുത്തതും തുടർന്ന് തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയതും എല്ലാം ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് സഹപാഠികൾ പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ള സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ വിവരം അറിഞ്ഞ് നദീറിനെ ബന്ധപ്പെടാൻ ശ്രമിച്ചു. ഞങ്ങളറിയുന്നു നദീറിന് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ കഴിയൂ എന്ന് അവർ ഒന്നിച്ച് പറയുന്നു.

കോളേജിലെ വിവിധ പരിപാടികലില്‍ നദീര്‍ പങ്കെടുത്തതിന്‌റെ വീഡിയോയും സുഹൃത്തുക്കളുടെ കമന്‌ററിക്ക് ഒപ്പം ഉണ്ട്. രാജ്യത്തിന്‌റെ വിവിധ ഭാഗത്ത്, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സഹപാഠികളാണ് നദീറിനായി ഒന്നിച്ചിരിക്കുന്നത്.

'ഞങ്ങളറിയുന്ന നദീർ ഇതാണ്' വീഡിയോ കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+