കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തം ദാഹിച്ച് പിണറായി വിജയന്റെ പൊലീസ്!! കാക്കിക്കുള്ളില്‍ കാവി ട്രൗസര്‍

യു എ പി എ ചുമത്തി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലെടുക്കാനുള്ള കാരണം വ്യക്തമാക്കാതെ പൊലീസ്.

Google Oneindia Malayalam News

കോഴിക്കോട് : ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ എഴുത്തുകാരനായ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തകനും സ്വതന്ത്രമാധ്യമപ്രവര്‍ത്തകനുമായ നദിര്‍ എന്ന നദിയേയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍. എന്തിനാണ് കസ്റ്റഡിയിലെടുത്തത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം പൊലീസ് പുറത്ത് വിടുന്നില്ല.

നദിക്കെതിരെ യു എ പി എ ചുമത്തി എന്ന തരത്തിലും വാര്‍ത്തകളുണ്ട്. എന്നാല്‍ യു എ പി എ ചുമത്തിയിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ് ഐ വണ്‍ ഇന്ത്യയോട് പ്രതികരിച്ചു. ആറളം പൊലീസ് സ്റ്റേഷനില്‍ രജിസറ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് നദിയെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറയുന്നു.

നാടകീയത തീരുന്നില്ല

തന്റെ നോവലില്‍ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കമാല്‍ സി ചവറയെന്ന എഴുത്തുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദേഹാസ്യാസ്ഥത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കമലിനെ സന്ദര്‍ശിച്ച് മടങ്ങവെയാണ് രാവിലെ 11 മണിയോടെ നദിയെ
ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്.

 എന്തിനെന്നറിയാതെ

തന്റെ അറസ്റ്റിനെക്കുറിച്ച നദി ഫേസ്ബുക്കില്‍ പോസറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിങ്ങനെയാണ്. '' മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലാണ്. മൊബൈല്‍ ലൊക്കേറ്റ് ചെയ്ത് പിടിച്ചതാണെന്ന് പറയുന്നു. കാര്യം വിശദീകരിക്കാന്‍ ആരും തയ്യാറാവുന്നില്ല ''.

കേസ് ആറളത്തോ ?

കണ്ണൂര്‍ ആറളം ഫാമിലെ വിയറ്റ്‌നാം കോളനിയിലെ താമസക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നദിയെ കസ്റ്റഡിയിലെടുത്തത് എന്നാണ് റി്‌പ്പോര്‍ട്ടുകള്‍. ആളുകളെ ഭീഷണിപ്പെടുത്തി കാട്ടുതീ മാഗസിന്‍ വിതരണം ചെയ്‌തെന്ന കേസില്‍ നദിയുമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണത്രെ പൊലീസ് നടപടി.

പുകമറ ബാക്കി

മാര്‍ച്ച് 16ന് ആറളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. എന്നാലീ കേസില്‍ നദീര്‍ പ്രതിയായി ചേര്‍ക്കപ്പെട്ടിട്ടില്ല എന്നാണറിയുന്നത്. അങ്ങനെയിരിക്കെ നദീറിനെ എന്തിന് അറസ്റ്റ് ചെയ്തു എന്ന ചോദ്യം ബാക്കിയാവുന്നു.

നിരാഹാരത്തില്‍

നോവലിസ്റ്റ് കമല്‍ സി ചവറ ആശുപത്രിയില്‍ നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്. കേസുകള്‍ പിന്വലിക്കുന്നത് വരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത് വരെയും സമരം തുടരുമെന്നാണ് കമല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നീക്കങ്ങള്‍ രഹസ്യം

പൊലീസ് സ്റ്റേഷനില്‍ അടച്ചിട്ടാണ് നദിയെ പൊലീസ് ചോദ്യം ചെയ്തതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സ്റ്റേഷനകത്തേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ആറളം പൊലീസ് മെഡിക്കൽ കോളേജ് പൊലീസ് സറ്റേഷനിൽ നിന്നും നദീറിനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ആറളത്ത് തിരിച്ചറിയൽ പരേഡ് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

English summary
Reports coming that kerala police booked activist Nadir under UAPA. Police is not revealing more details of the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X