പിണറായി പൊലീസ് നദിയെ വേട്ടയാടാനുറച്ച് തന്നെ ! മാവോയിസ്റ്റ് കേസ് എഴുതിത്തള്ളിയിട്ടില്ല ??
തനിക്കെതിരെ മാവോയിസ്റ്റ് ബന്ധം ഉന്നയിക്കുന്ന കേസ് എഴുതിത്തളളിയിട്ടില്ലെന്ന് നദീര്‍. തെളിവില്ലെന്ന് കണ്ട് നദിയെ പൊലീസ് വിട്ടയച്ചിരുന്നു.
കോഴിക്കോട് : തനിക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന കേസ് എഴുതിത്തള്ളിയിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീര്‍. ഇക്കാര്യം ഇരട്ടി ഡി വൈ എസ് പി തന്നോട് പറഞ്ഞതായും നദീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാവോയിസ്റ്റാക്കപ്പെട്ട രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലെ തന്റെ അനുഭവം നദി വിവരിക്കുന്നത് ഇങ്ങനെ. കേസിനെക്കുറിച്ചുള്ള ഒരു വിവരവും പറയാന്‍ പൊലീസ് തയ്യാറല്ലായിരുന്നു. ലോക്കപ്പില്‍ കയറ്റി ഫോട്ടോ എടുക്കാനായിരുന്നു ശ്രമം. എന്നാല്‍ കേസിനെക്കുറിച്ച് അറിയാതെ ഫോട്ടോ എടുക്കാന്‍ സമ്മതിക്കെല്ലെന്ന നിലപാടിലായിരുന്നു ഞാന്‍.
ആദ്യം ഞാന്‍ മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ പൊലീസ് പിന്നീട് തെളിവില്ല എന്നു പറയുകയായിരുന്നു. പുലരും വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ആറളം ഇതുവരെ കണ്ടിട്ടില്ലാത്ത ഞാന്‍ അവിടുത്തെ ആദിവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്.

തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചെങ്കിലും അടുത്തമാസം 4ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നദിയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് തന്നെ പൊലീസ് ഭീഷണിപ്പെടുത്തിയതായും നദി പറയുന്നു. യുഎപിഎ അടക്കം 5 വകുപ്പുകള്‍ തനിക്കെതിരെ ചുമത്തിയത് സംബന്ധിച്ച രേഖകള്‍ പൊലീസ് കാട്ടിത്തന്നെന്നും നദി പറഞ്ഞു.

നദിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുഎപിഎ ചുമത്തിയിട്ടില്ലെന്നുമാണ് ഇന്നലെ ഡിജിപി ലോക്‌നാഥ് ബെഹറ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. വിട്ടയച്ചതിന് പിന്നാലെ നദിയുടെ വീട്ടില്‍ പൊലീസ് റെയ്ഡും നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ പൊലീസിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications