നദിയ്ക്ക് മോചനം, യുഎപിഎ നിലനിൽക്കില്ല
തെളിവുകളില്ലാത്തിനാൽ മനുഷ്യാവകാശ പ്രവർത്തകൻ നദീറിനെ പൊലീസ് വിട്ടയച്ചു. രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല
കോഴിക്കോട് : യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. നദിക്കെതിരെ തെളിവില്ലാത്തതിനാലാണ് വിട്ടയച്ചത്.മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ നദിക്ക് മേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കാത്തതിനാല്‍ കൂടിയാണ് നദിയെ വിട്ടയച്ചത്

നദീറിന്റെ അറസ്റ്റ് ഏറെ വിവാദമായിരുന്നു. നദീറിനെതിരെ ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന് ഇപ്പോൾ പൊലീസ് വ്യക്തമാക്കുന്നു. ആവശ്യമുള്ളപ്പോള്‍ ഹാജരാകണമെന്ന നോട്ടീസ് നല്‍കിയാണ് മോചിപ്പിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് നദിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ആറളത്തെ ആദിവാസി കോളനിയില്‍ ആളുകളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂല പ്രസിദ്ധീകരണമായ കാട്ടുതീ വിതരണം ചെയ്തുവെന്നായിരുന്നു നദിക്കെതിരെയുള്ള കേസ്.












Click it and Unblock the Notifications