പോലീസിനെ വിമർശിച്ച് ഹൈക്കോടതി! നാദിർഷയുടെ കാര്യം തീർപ്പാക്കി.. ജാമ്യത്തിന് പിന്നാലെ ദിലീപിന് ആശ്വാസം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മറ്റൊരു ആശ്വാസം കൂടി. കേസ് അന്വേഷിക്കുന്ന പോലീസിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വാക്കാല്‍ വിമര്‍ശിച്ചിരിക്കുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ച നാദിര്‍ഷയുടെ കാര്യത്തില്‍ തീര്‍പ്പാക്കുന്ന വേളയിലാണ് പോലീസിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇത് ദിലീപ് ക്യാമ്പിന് ഊര്‍ജം പകരുന്നതാണ്.

ഹൈക്കോടതി വിമർശനം
നേരത്തെ ഒരു തവണ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ പോലീസിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസന്വേഷണം അനന്തമായി നീണ്ടുപോകുന്നതിനെ ആണ് അന്ന് ഹൈക്കോടതി വിമര്‍ശിച്ചത്.

എല്ലാവരേയും പ്രതിയാക്കരുത്
എന്നാലിത്തവണ കാര്യങ്ങള്‍ കുറച്ച് കൂടി രൂക്ഷമാണ്. നടിയെ ആക്രമിച്ച കേസില്‍ കാണുന്നവരെ എല്ലാം പിടിച്ച പ്രതിയാക്കരുത് എന്നാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കവെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.

സാക്ഷി പറയാൻ ആളുണ്ടാവില്ല
കേസിലെ എല്ലാ സാക്ഷികളേയും പിടിച്ച് പ്രതിയാക്കിയാല്‍ പിന്നെ സാക്ഷി പറയാന്‍ ആളുണ്ടാവില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ക്കാനാവുന്ന സാഹചര്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഫോൺവിളി തെളിവല്ല
പള്‍സര്‍ സുനിയും വിഷ്ണുവും നാദിര്‍ഷയെ ഫോണില്‍ വിളിച്ച് സംസാരിച്ച കാര്യമാണ് പോലീസ് പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍ ഈ ഫോണ്‍വിളികള്‍ കൊണ്ട് മാത്രം നാദിര്‍ഷയെ പ്രതിയാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആവശ്യമെങ്കിൽ അറസ്റ്റാവാം
അതേസമയം ആവശ്യമെങ്കില്‍ കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അപൂര്‍വ്വ സാഹചര്യം ഉണ്ടെങ്കില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ തെളിവില്ല
എല്ലാവരേയും പിടിച്ച് കേസില്‍ പ്രതി ചേര്‍ത്താല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിലവില്‍ നാദിര്‍ഷയ്ക്ക് എതിരെ തെളിവില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ക്ലീൻ ചിറ്റ് നൽകാനാവില്ല
ഈ സാഹചര്യത്തില്‍ നാദിര്‍ഷയ്ക്ക് അറസ്റ്റ് ഭയക്കേണ്ടതില്ല. അതേസമയം നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാറായിട്ടില്ലെന്ന് പോലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല നാദിര്‍ഷയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ് എന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

വിളിച്ചാൽ ഹാജരാകണം
നിലവില്‍ അറസ്റ്റ് ഭയക്കേണ്ടതില്ലെങ്കിലും പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയാണ് എങ്കില്‍ നാദിര്‍ഷ ഹാജരാകണം. നേരത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ നാദിര്‍ഷ സഹകരിച്ചില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

രണ്ട് വട്ട ചോദ്യം ചെയ്യൽ
നാദിര്‍ഷയെ നേരത്തെ രണ്ട് വട്ടം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതുവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

അറസ്റ്റ് പാടില്ലെന്ന് അന്ന്
മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നത് ഹൈക്കോടതി പല തവണ മാററിവെച്ചിരുന്നു. ഈ കാലയളവില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആവശ്യമായ തെളിവ് ലഭിച്ച ശേഷമേ അറസ്‌റ്്‌റ് സാധ്യമാവൂ.

നിരപരാധികളെന്ന് നാദിർഷ
നാദിർഷയെ പോലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ താനും ദിലീപും നിരപരാധികളാണ് എന്ന് നാദിര്‍ഷ പോലീസിനോട് ആവര്‍ത്തിച്ചു. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുന്നതിന് മുന്‍പ് നാദിര്‍ഷ തനിക്ക് 25,000 രൂപ കൈമാറിയെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു

പോലീസ് ആസൂത്രണമോ
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പോലീസിന്റെ ആസൂത്രണത്തിന്റെ ഭാഗമാണ് എന്നാണ് നേരത്തെ നാദിര്‍ഷ ആരോപിച്ചിരുന്നത്.പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ആരോപിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പോലീസ് തന്നെ അറസ്റ്റിന്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയില്ലെന്നും നാദിര്‍ഷ പറഞ്ഞിരുന്നു.












Click it and Unblock the Notifications