കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് ആശ്വാസം, പക്ഷെ നാദിര്‍ഷാ... എന്തും സംഭവിക്കാം, ഇന്ന് നിര്‍ണായകം, കോടതി വിധി ഉടന്‍

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന നടന്‍ ദിലീപ് ജാമ്യം തേടി പുറത്തുവന്നെങ്കിലും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്ക്ക് ഇന്ന് നിര്‍ണായക ദിനമാണ്. കേസില്‍ സംശയത്തിന്റെ നിഴലിലായിരുന്ന നാദിര്‍ഷാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും.
പ്രതിഭാഗത്തിന്റെയും പോലീസിന്റെയും വാദം കഴിഞ്ഞയാഴ്ച തന്നെ കോടതി കേട്ടിരുന്നു. പിന്നീട് വിധി പറയുന്നത് കോടതി മാറ്റുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ

മുന്‍കൂര്‍ ജാമ്യാപേക്ഷ

കേസില്‍ നാദിര്‍ഷായുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘത്തിന് ഇപ്പോഴും സംശയമുണ്ട്. കേസില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

സഹകരിച്ചില്ലെന്ന് പോലീസ്

സഹകരിച്ചില്ലെന്ന് പോലീസ്

ചോദ്യം ചെയ്യലിന് നാദിര്‍ഷാ വേണ്ട രീതിയില്‍ സഹകരിച്ചില്ലെന്നു കഴിഞ്ഞയാഴ്ച പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം നാദിര്‍ഷായുടെ ജാമ്യാപേക്ഷയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

 വിശദാംശങ്ങള്‍ നല്‍കി

വിശദാംശങ്ങള്‍ നല്‍കി

നാദിര്‍ഷായെ ഇതുവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ മുദ്ര വച്ച കവറില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

അറസ്റ്റ് വിലക്കി കോടതി

അറസ്റ്റ് വിലക്കി കോടതി

ജാമ്യാപേക്ഷയില്‍ വിധി വരുന്നതു വരെ നാദിര്‍ഷായെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാനും കോടതി നാദിര്‍ഷായോട് ആവശ്യപ്പെട്ടിരുന്നു.

ദേഹാസ്വാസ്ഥ്യം

ദേഹാസ്വാസ്ഥ്യം

ആദ്യത്തെ തവണ ചോദ്യം ചെയ്യലിനു ഹാജരായ നാദിര്‍ഷായ്ക്ക് ദേഹാസ്വാസ്ഥ്യം മൂലം ഇതിനോട് സഹകരിച്ചില്ല. ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് വിട്ടയക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം നാദിര്‍ഷാ ചോദ്യം ചെയ്യലിനു വീ്ണ്ടും ഹാജരായിരുന്നു.

കോടതിയെ അറിയിക്കണം

കോടതിയെ അറിയിക്കണം

നാദിര്‍ഷായെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവ് ലഭിച്ചാല്‍ ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും പോലീസിനോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നാദിര്‍ഷായുടെ ആരോപണം

നാദിര്‍ഷായുടെ ആരോപണം

നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാനാണ് പോലീസിന്റെ ശ്രമമെന്നും നാദിര്‍ഷാ തന്റെ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

രണ്ടു തവണ ചോദ്യം ചെയ്തു

രണ്ടു തവണ ചോദ്യം ചെയ്തു

ഇതിനകം രണ്ടു തവണ അന്വേഷണസംഘം നാദിര്‍ഷായെ ചോദ്യം ചെയ്തു കഴിഞ്ഞു. ആദ്യത്തേത് ദിലീപിനൊപ്പമായിരുന്നു. ഈ ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടു നില്‍ക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി നിര്‍ദേശതെ തുടര്‍ന്ന് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്തത്.

പലതിലും വ്യക്തതയില്ല

പലതിലും വ്യക്തതയില്ല

നാദിര്‍ഷാ നേരത്തേ നല്‍കിയ മൊഴികളില്‍ പലതിലും പോലീസിനു വ്യക്തത ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിയിച്ചത്.

പള്‍സര്‍ സുനിയുടെ മൊഴി

പള്‍സര്‍ സുനിയുടെ മൊഴി

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നാദിര്‍ഷായ്‌ക്കെതിരേ നേരത്തേ മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ നിര്‍ദേശ പ്രകാരം ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് നാദിര്‍ഷായില്‍ നിന്നും താന്‍ പണം കൈപ്പറ്റിയെന്നായിരുന്നു സുനിയുടെ മൊഴി.

നാദിര്‍ഷായെ വിളിച്ചു

നാദിര്‍ഷായെ വിളിച്ചു

ജയിലില്‍ വച്ചു പള്‍സര്‍ സുനി പണമാവശ്യപ്പെട്ട് നാദിര്‍ഷായെ വിളിച്ചതായും പോലീസ് പറയുന്നു. ഇതിന്റെ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.

English summary
Nadirsha's bail plea to consider today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X