ദിലീപും നാദിര്‍ഷായും നിരപരാധികള്‍!! പിന്നില്‍ കളിക്കുന്നത്...സഹോദരന്‍ പറയുന്നത്
റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് സമദ് പ്രതികരിച്ചത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണം നേരിടുന്ന ദിലീപും നാദിര്‍ഷായും നിരപരാധികളാണെന്ന് നാദിര്‍ഷായുടെ സഹോദരന്‍ സമദ് സുലൈമാന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് സമദ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ഇരുവര്‍ക്കും പങ്കില്ലെന്നും ചിലര്‍ ഇവരെ കുടുക്കാന്‍ ശ്രമിക്കുകയാണന്നും സമദ് ആരോപിച്ചു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശക്തരായ ചിലരാണ് ഇതിനു പിന്നിലുള്ളതെന്നും സമദ് കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ സിനിമാ താരങ്ങളെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡയിലാണുള്ളത്.

പ്രചരിക്കുന്നത് അസത്യം
ദിലീപിന്റെയും നാദിര്‍ഷായുടെയും പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണ്. ഇരുവരും നിരപരാധികളാണെന്നും സമദ് വ്യക്തമാക്കി.

അവരെ കണ്ടു പിടിക്കണം
ശക്തരായ ചില ആളുകള്‍ പിന്നില്‍ കളിക്കുന്നുണ്ട്. അവര്‍ ആരാണെന്ന് കണ്ടുപിടിക്കാനാണ് ഏവരും കാത്തിരിക്കുന്നതന്നു സമദ് പറഞ്ഞു.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിട്ടില്ല
കേസില്‍ അറസ്റ്റ് ഭയന്ന് ദിലീപും നാദിര്‍ഷായും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമം നടത്തുന്നുവെന്ന തരത്തില്‍ വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇരുവരും ശ്രമിച്ചിട്ടില്ലെന്ന് സമദ് വ്യക്തമാക്കി.

എല്ലാവരും സങ്കടത്തില്‍
ജ്യേഷ്ഠനായ നാദിര്‍ഷ ഇതില്‍ പെട്ടതില്‍ എല്ലാവരും സങ്കടത്തിലാണ്. ഒന്നും ചെയ്യാത്ത നമ്മളെ ഈ അവസ്ഥയിലാക്കുന്നത് ഏതു മീഡിയ ആയാലും വളരെ മോശമാണ്. ദിലീപും നാദിര്‍ഷായും നിരപരാധികളാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സമദ് കൂട്ടിച്ചേര്‍ത്തു.

എല്ലാം വ്യാജ വാര്‍ത്തകള്‍
കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് വാജ്യവാര്‍ത്തകളാളെന്നു സമദ് പറഞ്ഞു. കൊച്ചിയില്‍ നിന്നു പുറത്തുപോവരുതെന്ന് ദിലീപിനോടും നാദിര്‍ഷായോടും ആരും പറഞ്ഞിട്ടില്ല. നേരത്തേ എങ്ങനെയായിരുന്നോ, അങ്ങനെ തന്നെയാണ് ഇപ്പോഴുമുള്ളത്.

സമദ് വന്നിരുന്നു
ദിലീപിനെയും നാദിര്‍ഷായെയും ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് 13 മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്ത ദിവസം സമദ് ഇവിടെയെത്തിയിരുന്നു. നടന്‍ സിദ്ദിഖിനോടൊപ്പമാണ് സമദ് വന്നത്. അന്നു നാദിര്‍ഷായെ കാണാന്‍ സമദിനെ പോലീസ് അനുവദിക്കുകയും ചെയ്തിരുന്നു

വീണ്ടും ചോദ്യം ചെയ്യും
കേസുമായി ബന്ധപ്പെട്ട് ദീലിപിനെയു നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരും നേരത്തേ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.












Click it and Unblock the Notifications