Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ഒരു മണിക്കൂറിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ: ഷഹ്ലയുടെ മരണത്തില്‍ നാദിര്‍ഷയുടെ പ്രതിഷേധം

കോഴിക്കോട്: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ഷഹ്‌ലക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നതെന്നാണ് നടനും സംവിധായകനുമായി നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചത്.

സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോയെന്നും ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ എന്നും നാദിര്‍ഷ കൂട്ടിച്ചേക്കുന്നു.

 nadirsha

നാദിര്‍ഷയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ??

ഒരുപാട് സങ്കടം....

സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്പോള്‍ അപ്രത്യക്ഷമാകും...മറക്കും. പക്ഷേ, ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം.......

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+