കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടവുകളെല്ലാം പാളി.. ചുവട് മാറ്റി അപ്രതീക്ഷിത നീക്കത്തിന് നാദിര്‍ഷ..! അജ്ഞാത കേന്ദ്രത്തിലോ?

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വേണ്ടി ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടതോടെയാണ് നാദിര്‍ഷ ആശുപത്രിയില്‍ അഭയം തേടിയത്. നെഞ്ച് വേദനയെന്ന കാരണം പറഞ്ഞായിരുന്നു ആശുപത്രി വാസം. എന്നാല്‍ പോലീസ് ഇത് കണക്കിലെടുത്ത മട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പോലീസ് നാദിര്‍ഷയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യിച്ചുവെന്നാണ് വിവരം. അതേസമയം ഒളിച്ച് കളി നടക്കില്ലെന്ന് മനസ്സിലായ നാദിര്‍ഷയും കളംമാറ്റിക്കളിക്കാന്‍ ഒരുങ്ങുകയാണ്.

ദിലീപിനും കാവ്യയ്ക്കും വേണ്ടി കണ്ണീർ.. എംഎൽഎയ്ക്ക് മുട്ടൻ പണികൊടുത്ത് സിനിമയിലെ ചുണയുള്ള പെണ്ണുങ്ങൾ!ദിലീപിനും കാവ്യയ്ക്കും വേണ്ടി കണ്ണീർ.. എംഎൽഎയ്ക്ക് മുട്ടൻ പണികൊടുത്ത് സിനിമയിലെ ചുണയുള്ള പെണ്ണുങ്ങൾ!

എആർ റഹ്മാനോട് രാജ്യം വിടാൻ സന്തോഷ് പണ്ഡിറ്റ്.. തെറിവിളിച്ചും അധിക്ഷേപിച്ചും നാട് കടത്താൻ സംഘികൾ..!എആർ റഹ്മാനോട് രാജ്യം വിടാൻ സന്തോഷ് പണ്ഡിറ്റ്.. തെറിവിളിച്ചും അധിക്ഷേപിച്ചും നാട് കടത്താൻ സംഘികൾ..!

നാദിർഷ എവിടെ

നാദിർഷ എവിടെ

കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് അറിയുന്നത്. എന്നാല്‍ നാദിര്‍ഷ പോലീസ് കസ്റ്റഡിയിലാണോ അതോ വീട്ടിലെത്തിയോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല

ഒളിവിൽ പോയോ

ഒളിവിൽ പോയോ

ഡിസ്ചാര്‍ജ് ചെയ്ത് പോയെങ്കിലും നാദിര്‍ഷയുടെ കാര്‍ ആശുപത്രി വളപ്പില്‍ തന്നെ കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാദിര്‍ഷ ആശുപത്രി വിട്ട് ഒളിവില്‍ പോയെന്ന് സൂചനയുള്ളതായി കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോൺ ഓഫോ

ഫോൺ ഓഫോ

ആശുപത്രി വിട്ടാലുടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നാദിര്‍ഷയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. നാദിര്‍ഷയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും സൂചനകളുണ്ട്.

ഹാജരാകുമെന്ന് സൂചന

ഹാജരാകുമെന്ന് സൂചന

അതേസമയം നാദിര്‍ഷ ഇതിനകം തന്നെ പോലീസ് കസ്റ്റഡിയിലായിക്കഴിഞ്ഞോ എന്ന സംശയവും ഉയരുന്നുണ്ട്. എന്നാല്‍ ഒളിച്ച് കളി മതിയാക്കി നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ തീരുമാനിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു

ഹാജരാകുന്നതാണ് നല്ലത്

ഹാജരാകുന്നതാണ് നല്ലത്

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നതാണ് നല്ലത് എന്നാണത്രേ നാദിര്‍ഷയ്ക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇത് പ്രകാരം ഇന്ന് തന്നെ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു

കടുത്ത മാനസിക സമ്മര്‍ദം

കടുത്ത മാനസിക സമ്മര്‍ദം

പോലീസില്‍ നിന്നും കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി ചൂണ്ടിക്കാണിച്ച നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നാദിര്‍ഷയുടെ അറസ്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും.

തുടക്കത്തിലേ സംശയം

തുടക്കത്തിലേ സംശയം

ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയ്ക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് ആദ്യഘട്ടം മുതല്‍ക്കേ സംശയിക്കപ്പെടുന്നതാണ്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.ശേഷം വിട്ടയച്ചു.പുതിയ സാഹചര്യത്തില്‍ നാദിര്‍ഷയ്ക്ക് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി

പോലീസിന്റെ ഭീഷണി

പോലീസിന്റെ ഭീഷണി

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാദിര്‍ഷ ഉന്നയിച്ചിരിക്കുന്നത്. പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാദിര്‍ഷയുടെ ആരോപണം.നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും നാദിര്‍ഷ പറയുന്നു.

അന്വേഷണത്തോട് സഹകരിക്കുന്നു

അന്വേഷണത്തോട് സഹകരിക്കുന്നു

കേസന്വേഷണത്തോട് താന്‍ തുടക്കം മുതല്‍ക്കേ സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നു ദിലീപിന് എതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വെളിപ്പെടുത്തുന്നു. നേരത്തെ ഒരുതവണ ചോദ്യം ചെയ്തപ്പോൾ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നാണ് പോലീസിനിപ്പോള്‍ വ്യക്തമായിരിക്കുന്നത്.

തെളിവായി ഫോൺവിളികൾ

തെളിവായി ഫോൺവിളികൾ

ജയിലില്‍ നിന്നും പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച് സംസാരിച്ചുവെന്നതിന് പോലീസിന്റെ പക്കല്‍ തെളിവുണ്ട്.പലവതണ സുനി ജയിലിനകത്ത് നിന്നും നാദിര്‍ഷയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ആദ്യത്തെ ഫോണ്‍കോള്‍ 16 സെക്കന്‍ഡ് മാത്രമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഫോണ്‍വിളി 10 മിനുട്ടോളം നീണ്ട് നിന്നിരുന്നു. പള്‍സര്‍ സുനിയുടെ ഫോണ്‍വിളിക്ക് ശേഷം നാദിര്‍ഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്

പ്രതി ചേർത്തിട്ടില്ല

പ്രതി ചേർത്തിട്ടില്ല

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ.

English summary
Nadirsha may appear before police for questioning soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X