ദിലീപിനെ കുടുക്കാന്‍ പണമെറിയുന്നത് മലയാളത്തിലെ പ്രമുഖ നടീനടന്മാര്‍..?? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ഏറെക്കുറെ അവസാനിച്ചുവെന്നുറപ്പിച്ച കേസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത വന്‍ ട്വിസ്റ്റുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ വെച്ച് യുവനടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ സംശയ മുനയിൽ നിർത്തുന്ന തരത്തിൽ പല പ്രചരണങ്ങളും നടക്കുകയുണ്ടായി. പള്‍സര്‍ സുനി സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലിലും പ്രമുഖ നടന്റെ പേരുണ്ടെന്ന് വാർത്തകൾ വന്നതോടെ ദിലീപ് തന്നെ ആ പ്രമുഖനെന്ന് അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു.

വന്‍ ട്വിസ്റ്റ്..!! നടി ആക്രമിക്കപ്പെട്ട കേസില്‍ പരാതിയുമായി ദിലീപ്..! ഒന്നരക്കോടി ആവശ്യപ്പെട്ടു..!!

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!

അതിനിടെയാണ് നടന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന പരാതിയുമായി വന്നിരിക്കുന്നത്. ദിലീപിനെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ചില പ്രമുഖര്‍ ശ്രമിക്കുന്നുവെന്നാണ് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞതെന്ന നാദിര്‍ഷയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം.

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേര് പറയാതിരിക്കാന്‍ വിഷ്ണു എന്നയാള്‍ നാദിര്‍ഷയെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. പണം ആവശ്യപ്പെട്ട കൂട്ടത്തില്‍ മലയാള സിനിമയെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തല്‍ കൂടി വിഷ്ണുവെന്ന ആള്‍ നടത്തിയെന്ന് നാദിര്‍ഷ പറയുന്നു.

ദിലീപിനെ കുടുക്കാൻ ശ്രമം

ദിലീപിനെ കുടുക്കാൻ ശ്രമം

ദിലീപിനെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ചില താരങ്ങള്‍ ശ്രമിക്കുന്നുവെന്നാണേ്രത വിഷ്ണു എന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പറഞ്ഞത്. മലയാള സിനിമയിലെ പ്രമുഖ നടന്മാരും നടിമാരും നിര്‍മ്മാതാക്കളും ഉള്‍പ്പെടെ ഉള്ളവര്‍ ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് വിഷ്ണു പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തുന്നു.

 പേര് പറഞ്ഞാല്‍ കോടികള്‍

ദിലീപിന്റെ പേര് പറഞ്ഞാല്‍ കോടികള്‍ തരാം എന്ന് മലയാളത്തിലെ പ്രമുഖ നടി നടന്മാര്‍ പറഞ്ഞുവെന്നാണേ്രത വിഷ്ണു പറഞ്ഞത്. ഇവരുടെ പേരുകളും വിഷ്ണു ഫോണില്‍ പറഞ്ഞുവെന്നും പക്ഷേ തങ്ങളത് വിശ്വസിക്കുന്നില്ലെന്നും നാദിര്‍ഷ വ്യക്തമാക്കി.

പണം തരാൻ ആളുണ്ട്

പണം തരാൻ ആളുണ്ട്

കേസില്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടരക്കോടി വരെ തരാന്‍ ആളുണ്ടെന്ന് വിഷ്ണു പറഞ്ഞതായി നാദിര്‍ഷ പറയുന്നു. ദിലീപിന് കേസില്‍ പങ്കില്ലെന്ന് അറിയാമെന്നും ദിലീപിനെ രക്ഷിക്കാനാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും വിഷ്ണു എന്നയാള്‍ പറഞ്ഞന്നെും നാദിര്‍ഷ വെളിപ്പെടുത്തി.

ഫോണിൽ തെളിവ്

ഫോണിൽ തെളിവ്

ദിലീപിനെ വിളിച്ച് കിട്ടാത്തതിനാലാണ് വിഷ്ണും ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയെ ബന്ധപ്പെട്ടത്. താന്‍ പറയുന്ന കാര്യങ്ങള്‍ ദിലീപിലെത്തുക എന്നതായിരുന്നു വിഷ്ണു ഉദ്ദേശിച്ചത്. വിഷ്ണുവിന്റെ സംസാരത്തില്‍ പന്തികേട് തോന്നിയ താന്‍ ഫോണ്‍ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു.

തെളിവ് പോലീസിന്

തെളിവ് പോലീസിന്

പിന്നീട് ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്നും വിഷ്ണുവിനെ തിരിച്ച് വിളിക്കുകയും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഇതടക്കമാണ് ദിലീപും നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കിയത്. മലയാളത്തിലെ പ്രമുഖരുടെ പേരുകള്‍ അടങ്ങുന്നതാണ് ഫോണ്‍ സംഭാഷണമെന്നാണ് വിവരം.

പരാതിക്കാരനാണ് താൻ

പരാതിക്കാരനാണ് താൻ

നടിയെ ആക്രമിച്ച സംഭവത്തില്‍ തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ദിലീപും ആരോപിക്കുന്നു.താന്‍ നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയന്‍ അല്ലെന്നും പരാതിക്കാരന്‍ ആണെന്നും ദിലീപ് പറയുന്നു.

സുനിയുടെ കത്ത്

സുനിയുടെ കത്ത്

പള്‍സര്‍ സുനി ജയിലില്‍ നിന്നും എഴുതി എന്നു പറയപ്പെടുന്ന കത്ത് ദിലീപിന് ലഭിച്ചുവെന്നും പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേര് പറയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ വന്നത്. നാദിര്‍ഷയ്ക്കും ദിലീപിന്റെ ഡ്രൈവര്‍ക്കുമാണ് ഭീഷണി ഫോണ്‍ കോളുകള്‍ വന്നത്.

സുനിയെ അറിയില്ല

സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യങ്ങള്‍ തന്നെയാണ് ഇപ്പോഴുള്ളത്. തന്റെ സിനിമ പുറത്തിറങ്ങാനിരിക്കെ ഇത്തരം വിവാദങ്ങളുണ്ടാകുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം ആണ് ദിലീപിനുള്ളത്.

തുടരന്വേഷണം തന്റെ പരാതിയില്‍

തുടരന്വേഷണം തന്റെ പരാതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ തുടരന്വേഷണം നടക്കുന്നത് തങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്നാണ് ദിലീപിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം പോലീസ് വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു

ആരോപണങ്ങള്‍ രൂക്ഷം

ആരോപണങ്ങള്‍ രൂക്ഷം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരുന്നത്. പ്രമുഖ നടന്റേയും സംവിധായകന്റേയും മിമിക്രി താരത്തിന്റേയും പേരുകളാണ് പല റിപ്പോര്‍ട്ടുകളിലും പരാമര്‍ശിക്കപ്പെടുന്നത്. ഇത് ദിലീപ് അടക്കമുള്ളവരാണെന്നും അഭ്യൂഹങ്ങൾ പരന്നു.

മൊഴിയെടുത്തിട്ടില്ല

മൊഴിയെടുത്തിട്ടില്ല

കഴിഞ്ഞ ഏപ്രില്‍ 20 ന് ആയിരുന്നു ദിലീപും നാദിര്‍ഷയും പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ പോലീസ് പരാതിക്കാരനായ ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. താൻ അമേരിക്കൻ ടൂറിലായിരുന്നുവെന്നും മൊഴി നൽകുമെന്നും താരം പറഞ്ഞു.

കേസിലെ ഗൂഢാലോചന

കേസിലെ ഗൂഢാലോചന

ഗൂഢാലോചന ഇല്ലെന്ന് വിധിയെഴുതി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വഴിത്തിരിവ് ഉണ്ടായത് സുനിയുടെ സഹതടവകാരന്‍ കേസ് സംബന്ധിച്ച് ചില വെളിപ്പെടുത്തല്‍ നടത്തിയതോടുകൂടിയാണ്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സുനി പറഞ്ഞതായാണ് ജിന്‍സന്റെ മൊഴി. ഈ വെളിപ്പെടുത്തൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനാണോ എന്നാണിനി അറിയേണ്ടത്.

English summary
Nadirsha makes new revelations in actress attack case
Please Wait while comments are loading...