കറന്‍സി നോട്ട് പിന്‍വലിക്കല്‍; ദിലീപ് നാദിര്‍ഷ സിനിമയുടെ റീലീസിങ് മാറ്റി
നിലവില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് തീയേറ്ററില്‍ ആളുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് റിലീസിങ് മാറ്റിയതെന്നാണ് സൂചന.
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ 500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ചില്ലറ ക്ഷാമം നേരിച്ചതോടെ രണ്ട് മലയാള സിനിമകളുടെ റിലീസിങ് മാറ്റി. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം, നാദിര്‍ഷ സംവിധാനം ചെയ്ത ദിലീപ് നിര്‍മിച്ച കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നീ സിനിമകളുടെ റിലീസാണ് കറന്‍സി നോട്ടുകളുടെ ക്ഷാമത്തെ തുടര്‍ന്ന് മാറ്റിയത്.
നിലവില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് തീയേറ്ററില്‍ ആളുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് റിലീസിങ് മാറ്റിയതെന്നാണ് സൂചന. 100 രൂപ നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമാകാത്തത് സിനിമകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതേസമയം, നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനായ ആദ്യ തമിഴ് ചിത്രം മീന്‍കുഴമ്പും മണ്‍പാനിയും വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും.

പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും വെള്ളിയാഴ്ച മുതല്‍ കിട്ടിത്തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, പിന്നെയും രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ കറന്‍സി ക്ഷാമം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ റിലീസിങ് മുടങ്ങിയ സിനിമകള്‍ ഒരാഴ്ച കഴിഞ്ഞുമാത്രമേ തീയേറ്ററിലെത്തുകയുള്ളൂ.
പണമൊഴുക്ക് സുഗമമായ ശേഷം മതി റിലീസെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. അതേസമയം, നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനായ ആദ്യ തമിഴ് ചിത്രം മീന്‍കുഴമ്പും മണ്‍പാനിയും വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും.












Click it and Unblock the Notifications