Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വിളിച്ചിട്ട് ഫോണെടുത്തില്ല, ഒരുപാട് മാറി' വ്യാജവാര്‍ത്തയില്‍ തുറന്നടിച്ച് നാദിര്‍ഷാ, 'തറവേല കാട്ടരുത്'

കൊച്ചി: നടന്‍മാരായ ദിലീപും നാദിര്‍ഷായും ഉറ്റ സുഹൃത്തുക്കളാണ്. മിമിക്രി കാലം തൊട്ടെ ഒരുമിച്ച് വളര്‍ന്ന ഇരുവരും സിനിമയില്‍ ഉയരങ്ങളില്‍ എത്തിയപ്പോഴും പരസ്പരം താങ്ങും തണലുമായി നിന്നിട്ടുണ്ട്. ഇരുവരും ഒന്നിച്ച് നിരവധി പ്രോഗ്രാമുകളും ബിസിനസ് സംരംഭങ്ങളും ചെയ്തിട്ടുണ്ട്. ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യരുമായും നാദിര്‍ഷയ്ക്ക് അടുത്ത സൗഹൃദമാണ് ഉള്ളത്.

അടുത്തിടെയായിരുന്നു നാദിര്‍ഷായുടെ മകളുടെ വിവാഹം. നാദിര്‍ഷയുടെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും കുടുംബ സമേതം ദിലീപ് എത്താറുണ്ട്. നാദിര്‍ഷയുടെ മകളും ദിലീപ്-മഞ്ജു എന്നിവരുടെ മകള്‍ മീനാക്ഷിയും അടുത്ത കൂട്ടുകാരാണ്. നാദിര്‍ഷായുടെ മകളുടെ വിവാഹച്ചടങ്ങുകളില്‍ മീനാക്ഷി നൃത്തം ചെയ്യുന്ന വീഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ മഞ്ജുവുമായി ബന്ധപ്പെട്ടുള്ള വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാദിര്‍ഷ.

Nadirshah

''മഞ്ജു വാരിയര്‍ ഒരുപാട് മാറിപ്പോയി. പഴയ കാര്യങ്ങളെല്ലാം മറന്നു. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു' എന്ന് നാദിര്‍ഷ പറഞ്ഞതായുള്ള വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നാദിര്‍ഷയുടെ പഴയൊരു അഭിമുഖത്തിലെ വാക്കുകളാണിത് എന്ന് പറഞ്ഞ് കൊണ്ടാണ് പല യൂട്യൂബ് ചാനലുകളും ഈ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി നാദിര്‍ഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രസ്തുത വാര്‍ത്തയുടെ പോസ്റ്റര്‍ തന്നെ പങ്കുവെച്ച് കൊണ്ടാണ് നാദിര്‍ഷയുടെ പ്രതികരണം. 'ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ... ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം,' എന്നാണ് നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചത്.

നാദിര്‍ഷയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമനടപടി സ്വീകരിക്കണം എന്ന് പലരും നാദിര്‍ഷയോട് ആവശ്യപ്പെടുന്നുണ്ട്. നമ്മള്‍ മനസ്സില്‍ ചിന്തിക്കാത്തത് അവര്‍ മാനത്തു കാണും എന്നാണ് മറ്റ് ചിലര്‍ കമന്റ് ചെയ്യുന്നത്. സത്യം ചെരിപ്പിടുമ്പോഴേക്കും കള്ളം ലോകം ചുറ്റിയിരിക്കും എന്ന കമന്റുമായും നിരവധി പേര്‍ വരുന്നുണ്ട്.

മിമിക്രി താരമായും നടനായും തിളങ്ങിയ നാദിര്‍ഷ സംവിധായകന്‍ എന്ന നിലയിലും കൈയടി വാങ്ങിയിട്ടുണ്ട്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ആദ്യമിറങ്ങിയ ചിത്രം അമര്‍ അക്ബര്‍ ആന്റണിയായിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ വേഷമിട്ട ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കിയെടുത്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രവും ഹിറ്റായിരുന്നു.

ബിജു മേനോന്റെ മേരാം നാം ഷാജി, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍, ജയസൂര്യയുടെ ഈശോ, അര്‍ജുന്‍ അശോകന്റെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്നീ ചിത്രങ്ങളുടേയും സംവിധായകന്‍ നാദിര്‍ഷായാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+