കാവ്യയെ ഒഴിവാക്കിയാലും നാദിര്‍ഷയുടെ അറസ്റ്റ് ഉറപ്പിച്ച് പോലീസ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായി.
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായി. ചോദ്യം ചെയ്യലിനോട് നാദിര്‍ഷ സഹരിക്കുന്നില്ലെന്നും പലതും മറച്ച് വെക്കുന്നുവെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചതോടെയാണിത്. നാദിര്‍ഷയെ ചോദ്യം ചെയ്തതിന്റെ വിവരം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതോടെ നാദിര്‍ഷയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള സാധ്യതയും ഇല്ലാതായതായാണ് റിപ്പോര്‍ട്ട്. നാദിര്‍ഷ അന്വേഷണ ഉദ്യോഗസ്ഥരോട് സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, നാദിര്‍ഷ പലതും മറച്ചുവെക്കുകയാണെന്ന റിപ്പോര്‍ട്ട് താരത്തിന്റെ അറസ്റ്റിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കേസുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങള്‍ നാദിര്‍ഷയില്‍ നിന്ന് തേടാന്‍ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍, സുഹൃത്തിനെ രക്ഷിക്കുന്ന നിലപാടാണ് നാദിര്‍ഷയോട്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നാദിര്‍ഷ നല്‍കിയില്ല. വിവിധ മൊഴികള്‍ പരിശോധിച്ചപ്പോള്‍ നാദിര്‍ഷ കേസുമായി ബന്ധപ്പെട്ട് പലതും മറച്ചുവെക്കാന്‍ ശ്രമിക്കുന്നതായി ബോധ്യപ്പെട്ടു.
നാദിര്‍ഷയുടെ മൊഴികള്‍ കൂടുതല്‍ വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനം. ഇതിന്റെ റിപ്പോര്‍ട്ട് വീണ്ടും കോടതിക്ക് കൈമാറും. ഇതനുസരിച്ചാകും നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യവും അറസ്റ്റും തീരുമാനിക്കുക. അതേസമയം, ശാരീരിക പ്രശ്‌നങ്ങള്‍ നാദിര്‍ഷയെ കടുത്ത രീതിയില്‍ ചോദ്യം ചെയ്യുന്നതിന് വിഘാതമാവുകയാണ്.












Click it and Unblock the Notifications