ആര്‍എസ്എസ് തട്ടകത്തില്‍ ബിജെപിക്ക് തിരിച്ചടി; പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
മുംബൈ: ആര്‍ എസ് എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ ബി ജെ പിക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. നാഗ്പൂര്‍ കോര്‍പ്പറേഷനിലെ ബി ജെ പി കൗണ്‍സിലറും ആര്‍ എസ് എസിന്റെ പ്രമുഖ നേതാക്കന്‍മാരില്‍ ഒരാളുമായ ഡോ. രവീന്ദ്ര ഭോയാറിനെ പാര്‍ട്ടിയിലെത്തിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ തിരിച്ചടി. നരേത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ നാഗ്പൂരില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാനും കോണ്‍ഗ്രസിന് സാധിച്ചിരുന്നു. രവീന്ദ്ര ഭോയാറിനെ മുന്‍ നിര്‍ത്തി എംഎല്‍സി തിരഞ്ഞെടുപ്പില്‍ വിജയം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ബി ജെ പിക്കും പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ആര്‍ എസ് എസ് രൂപീകരിക്കുന്നത്. ഒരിക്കലും അനീതി സഹിക്കതരുമെന്ന് അവര്‍ എന്ന പഠിപ്പിച്ചു. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ബി ജെ പി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. ബി ജെ പിയിലെ ചില നേതാക്കള്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാഗ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് ഭോയാറിന് സ്വീകരണം ഒരുക്കിയത്. ഞാനൊരു ഭാഗ്യാന്വേഷിയാണെന്ന ആരോപണം ഇപ്പോള്‍ ചില ബി ജെ പി നേതാക്കള്‍ ഉന്നയിക്കുന്നു. എന്നാല്‍ ഞാന്‍ അത്തരത്തിലുള്ള ഒരു ലക്ഷ്യവുമായിട്ടല്ല കോണ്‍ഗ്രസിലേക്ക് വന്നത്. നേട്ടങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും മരിക്കുന്നത് വരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്നും സ്വീകരണ യോഗത്തില്‍ ഭോയാര്‍ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ ഉള്‍പ്പടെ മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും. ബി ജെ പിയിലെ ജനപ്രതിനിധികള്‍ ഉള്‍പ്പടേയുള്ള പല നേതാക്കളും അസംതൃപ്തരാണ്. ഇവര്‍ പാര്‍ട്ടി വിട്ട് പുറത്ത് വരും. 2022-ൽ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ കോണ്‍ഗ്രസിന്റെ അംഗബലം 100 കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ എസ് എസും ബി ജെ പിയും മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ വിട്ട് അദ്ദേഹം കോൺഗ്രസ് തത്വശാസ്ത്രം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ജില്ലയുടെ ചുമതലയുള്ള കോണ്‍ഗ്രസ് മന്ത്രി നിതിൻ റാവത്ത് പറഞ്ഞത്. ബിജെപി അതിന്റെ അണികളെ ബഹുമാനിക്കുന്നില്ലെന്നും കൂടുതൽ പേർ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് ഇത് തെളിയിക്കുന്നത്. ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേതാക്കളുടെ ഈ കൂടുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"അവരുടെ സിറ്റിംഗ് ജനപ്രതിനിധികൾ കൊഴിഞ്ഞ് പോകുന്നു ബി ജെ പിക്ക് വലിയ ആഘാതമാണ്. ഡോ. ഭോയാർ കോണ്‍ഗ്രസ് പാർട്ടിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്." എന്നായിരുന്നു കാബിനറ്റ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുനിൽ കേദാർ അഭിപ്രായപ്പെട്ടത്. ഡോ.ഭോയാറിനെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചത് കേദാറായിരുന്നു.

അതേസമയം, എം എൽ സി തെരഞ്ഞെടുപ്പിൽ രവീന്ദ്ര ഭോയാർ കോൺഗ്രസ് നോമിനിയാകുമോ എന്ന ചോദ്യത്തിന്, പാർട്ടിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ നിതിൻ റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞത് 'സംസ്ഥാന കോൺഗ്രസ് മേധാവിയുടെ ശുപാർശ പ്രകാരം പാർട്ടി ഹൈക്കമാൻഡ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും'- എന്നായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ വിശദമായി ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.












Click it and Unblock the Notifications