പാട്ടുപഠിക്കാതെ പാട്ടുപാടി സ്റ്റാറായ നജാദിന് ഇരട്ടിമധുരം;കൊച്ചുമിടുക്കനെ തേടിയെത്തി പുതിയ സന്തോഷം
അയല്‍വാസിയുടെ കല്യാണത്തിന് പാട്ടുപാടി താരമായ അഹമ്മദ് നജാദ് സംഗീതത്തിന്റെ വഴിയിലൂടെ പുതിയ യാത്രയ്ക്ക് ഒരുങ്ങുകയാണ്. പെരിഞ്ഞനം ഗവ. യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നജാദിന്റെ പാട്ട് മലയാളികള്‍ ആഘോഷമാക്കിയിരിക്കുകയാണ്. കൂരിക്കുഴി മതിലകത്ത് വീട്ടില്‍ നൂര്‍ദീന്‍ - ഷിജി ദമ്പതികളുടെ മകനാണ് അഹ്മദ് നജാദ്.
ആഴ്ചകള്‍ക്ക് മുമ്പ് കയ്പമംഗലത്തെ ഓഡിറ്റോറിയത്തിലെത്തിയ നജാദ് തന്റെ ഇഷ്ടഗാനമായ കെ ജി എഫ് ടു എന്ന സിനിമയിലെ 'മെഹ്ബൂബാ' പാട്ട് പാടുകയായിരുന്നു. പിന്നീടങ്ങോട്ട് നെജാദിന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയായിരുന്നു.ഇപ്പോള്‍ വണ്‍ ഇന്ത്യ മലയാളത്തോട് നജാദ് തന്റെ മനസ്സ് തുറക്കുകയാണ്.

വൈറല്‍ ആയതില്‍ സന്തോഷമുണ്ടെന്നാണ് നെജാദ് പറയുന്നത്. പാട്ട് പാടാറുണ്ടെങ്കിലും ഇങ്ങനെ വല്ലാണ്ട് പാടിയിരുന്നില്ലെന്നും ഈ സൂപ്പര്‍ താരം പറയുന്നു. 'സന്തോഷം, തോന്നുന്നു, എന്നെ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പാടിയതാണ്..ഞങ്ങടെ വീടിന്റെ അടുത്തുള്ള ഒരു ഇക്ക ഉണ്ട് ആഷിഫിക്ക.. ആ ഇക്ക വീഡിയോ എടുത്ത് വേറൊരു ഇക്കക്ക് അയച്ചു കൊടുത്തു..ആ ഇക്ക ഇന്‍സ്റ്റഗ്രാമില്‍ ഇട്ടു അങ്ങനെ വൈറലായി.. പാട്ട് പാടാറുണ്ടായിരുന്നു..ഇങ്ങനെ വല്ലാണ്ട് പാടിയിരുന്നില്ല, നെജാദ് വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

എടാ നീ ഫേമസ് ആയല്ലോ എന്നാണ് പാട്ട് ഫേമസ് ആയി സ്‌കൂളില്‍ ചെന്നപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞതെന്ന് നെജാദ് പറഞ്ഞു. പാട്ട് ഫേമസ് ആയതിന് ശേഷം നെജാദിനെ തേടി അവസരങ്ങളും എത്തിത്തുടങ്ങി. പാലക്കാട് ഒരു പരിപാടിക്ക് വിളിച്ചു...എന്നെ ഇഷ്ടപ്പെടുന്ന ഒരു ചേച്ചിയായിരുന്നു. എന്‍കേജ്‌മെന്റായിരുന്നു. അത് കഴിഞ്ഞ് കല്യാണ വീട്ടിലൊക്കെ പാടി, നെജാദ് പറയുന്നു. പാട്ട് പഠിക്കാതെയാണ് നെജാദ് ഇത്ര് മനോഹരമായി പാട്ട് പാടിയിരിക്കുന്നത്.

നെജാദിനെ പാട്ട് പഠിപ്പിക്കുമെന്നാണ് നെജാദിന്റെ പിതാവ് നൂറുദ്ദീന്‍ പറയുന്നത്. 'കുട്ടികളെ സപ്പോര്‍ട്ട് ചെയ്യുക... കുട്ടികള്‍ വളരട്ടെ സോഷ്യല്‍ മീഡിയ അതിന് സപ്പോര്‍ട്ട് ആകട്ടെ... ഞാന്‍ സപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതേ ഉള്ളൂ..എന്റെ അനിയന്റെ സപ്പോര്‍ട്ട് ഉണ്ട്...മോന്റെ പരിശ്രമവും ഉണ്ട്...ഒരു ഹാപ്പി മൂഡില്‍ ആണ്.., അദ്ദേഹം പറയുന്നു.

ഫുള്‍ ടൈം പാടി നടക്കുന്ന ആളാണ് നെജാദ് എന്നാണ് സഹോദരി പറയുന്നത്. നേരത്തെ ഇവന്‍ പാടിയ പാട്ടുകള്‍ ഇങ്ങനെ പലര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട..പക്ഷേ ആരും മൈന്‍ഡ് ചെയ്തിരുന്നില്ല. ഇപ്പോള്‍ ആ മൈന്‍ഡ് ചെയ്യാത്തവര്‍ തന്നെ ഇങ്ങോട്ട് വന്ന്‌വിളിക്കുമ്പോള്‍ സന്തോഷമുണ്ട്...നെജാദിന്റെ സഹോദരി പറയുന്നു....
ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര

ഇപ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നെജാദ്. ഓഡിഷനില്‍ പങ്കെടുത്ത നെജാദിന് രണ്ടാം റൗഡില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. നെജാദിനെ പോലെ തന്നെ പാട്ടുപാടി ഹൃദയം കീഴടക്കിയ മറ്റൊരു കൊച്ച് മിടുക്കന്‍ കൂടിയുണ്ട് മിലന്‍. ആകാശമായവളേ എന്ന പാട്ട് പാടിയാണ് മിലന്‍ വൈറല്‍ ആയത്. ക്ലാസില്‍ വെച്ചായിരുന്നു പാട്ട് പാടിയത്. ഈ പാട്ട് വലിയ രീതിയില്‍ വൈറല്‍ ആയിരുന്നു. മിലന്‍ പാടിയ പാട്ട് നെജാദും പാടി നോക്കി..












Click it and Unblock the Notifications