Get Updates
Get notified of breaking news, exclusive insights, and must-see stories!

ചായ വിറ്റ് കുടുംബം പോറ്റുന്ന ഏഴാം ക്ലാസുകാരന്‍; ദൈവിക കരം പോലെ രാത്രി വീട്ടിലെത്തിയ അതിഥി

കുടുംബം നോക്കണം, ഒപ്പം പഠനവും... ഹുസൈന്റെ ഇളംമനസില്‍ തോന്നിയ ആശയം ചെറുതാണെങ്കിലും വിലമതിക്കാനാകാത്ത സന്ദേശമായിരുന്നു അത്. പെരിന്തല്‍മണ്ണയില്‍ ചായ വിറ്റ് ഉപജീവനം നയിക്കുന്ന ഹുസൈന്റെ ജീവിതം പുറംലോകമറിഞ്ഞത് കഴിഞ്ഞ ദിവസം ഒരു വ്‌ളോഗര്‍ പങ്കുവച്ച വീഡിയോ പ്രചരിച്ചതോടെയാണ്. ഉച്ചയ്ക്ക് ശേഷമാണ് ഹുസൈന്‍ ചായയുമായി പെരിന്തല്‍മണ്ണ അങ്ങാടിയില്‍ എത്തുക. രാത്രി ഒമ്പത് മണിവരെ വില്‍ക്കും.

ചില ദിവസം കച്ചവടം കുഴപ്പമുണ്ടാകില്ല. ഇന്ന് അഞ്ച് ചായയേ വിറ്റുള്ളൂ. തെല്ല് നാണത്തോടെ ഹുസൈന്‍ കാര്യങ്ങളെല്ലാം പറയുന്നതായിരുന്നു ആ വീഡിയോ. വൈകാതെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ദിവസം രാത്രി ഹുസൈന്റെ കൊച്ചു വീട്ടിയില്‍ ഒരു അതിഥിയെത്തി, എംഎല്‍എ നജീബ് കാന്തപുരം. ഹുസൈന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ എംഎല്‍എ എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

najeeb kanthapuram mla with tea boy

സന്ദര്‍ശന വീഡിയോ എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ അഭിനന്ദന പ്രവാഹമാണ്. പെരിന്തല്‍മണ്ണ ബോയ്‌സ് സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഹുസൈന്‍ പഠിക്കുന്നത്. പിതാവ് എട്ട് മാസം മുമ്പ് അപകടത്തില്‍ മരിച്ചു. ആരോഗ്യപരമായി വെല്ലുവിളി നേരിടുന്ന ഉമ്മയ്‌ക്കൊപ്പമാണ് ഹുസൈന്‍. ഉമ്മയുടെ ചികില്‍സയാണ് അവന് പ്രധാനം. അനിയന്‍ മര്‍ക്കസില്‍ പഠിക്കുകയാണ്. ഹുസൈനും പഠിക്കണം. ഉമ്മയെ നോക്കുകയും വേണം.

അതിനാണ് ഉച്ചയ്ക്ക് ശേഷമുള്ള ചായ വില്‍പ്പന. ഇത്രയും കാലം അറിയാതെ പോയല്ലോ എന്നാണ് വീഡിയോക്ക് താഴെയുള്ള മിക്ക കമന്റുകളും. പഠിച്ചിട്ടേ കാര്യമുള്ളൂ എന്ന ഹുസൈന്റെ വാക്കുകളുടെ ആഴം അളക്കാനേ സാധിക്കില്ല. മദ്രസയിലും പഠിക്കണം എന്നുണ്ട് ഹുസൈന്. എല്ലാത്തിനും വഴിയൊരുക്കാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി. താമസ സ്ഥലം മാറണം. യൂണിഫോം വാങ്ങണം. പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്യാമെന്നും എംഎല്‍എ പറഞ്ഞു.

എന്നെ കാണാന്‍ നടന്നാണോ വന്നത് എന്ന ഹുസൈന്റെ ചോദ്യത്തിലുണ്ട് കുരുന്ന് മനസിന്റെ നിഷ്‌കളങ്കത. എംഎല്‍എ തന്റെ കാര്‍ കാണിച്ചുകൊടുത്തു. എവിടെ കണ്ടാലും കാര്‍ കൈ കാണിച്ചു നിര്‍ത്തണം. മുന്നിലും പിന്‍വശത്തും എംഎല്‍എ എന്ന് എഴുതിയിട്ടുണ്ടാകുമെന്നും നജീബ് കാന്തപുരം പറഞ്ഞു. മൊബൈല്‍ നമ്പര്‍ കൈമാറി, പഠിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന നീയാണ് പെരിന്തല്‍മണ്ണയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന് പ്രശംസിച്ചാണ് എംഎല്‍എ മടങ്ങിയത്.

അസം സ്വദേശിയാണ് ഹുസൈന്‍. ഗുവാഹട്ടിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ നഗാവ് എന്ന തന്റെ നാട്ടിലെത്താമെന്ന് ഹുസൈന്‍ എംഎല്‍എയോട് വിശദീകരിച്ചു. ഇനി അസമിലേക്ക് ഇല്ലെന്നും കേരളമാണ് ഇഷ്ടമെന്നും കുട്ടി പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. ആദ്യം മഞ്ചേരിയില്‍ ആയിരുന്നു. കുറച്ചുകാലമായി പെരിന്തല്‍മണ്ണയിലാണ്.

ഉപ്പയ്ക്ക് വീടിന്റെ തേപ്പ് ജോലിയായിരുന്നു. സുഹൃത്തിന്റെ മകനുമായി ആശുപത്രിയില്‍ പോയതായിരുന്നു ഉപ്പ. മടങ്ങി വരുമ്പോഴാണ് വാഹനം ഇടിച്ചതും മരിച്ചതും. ഇതോടെ ഹുസൈനും ഉമ്മയും സഹോദരനും തനിച്ചായി. എസ്‌ഐആര്‍ പോലുള്ള നടപടികളില്‍ ഇത്തരം പാവം കുട്ടികളാണ് പെട്ടു പോകുക എന്ന ഓര്‍മപ്പെടുത്തലും ചില കമന്റിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+