കുടുംബം പോറ്റാന്‍ ചായ വില്‍ക്കുന്ന ഏഴാം ക്ലാസുകാരന് ഫ്ളാറ്റിലേക്ക്; സന്തോഷം പങ്കുവച്ച് എംഎല്‍എ
പെരിന്തല്‍മണ്ണിയില്‍ ചായ വില്‍ക്കുന്ന ഏഴാം ക്ലാസുകാരന് ഹുസൈന്റെ ജീവിതം ദിവസങ്ങള്‍ക്ക് മുമ്പാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. രാത്രി വൈകിയും ചായയുമായി നടന്ന ഹുസൈന്റെ ജീവിതം ഒരു യുട്യൂബര്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ വൈറലായ പിന്നാലെ കുട്ടിയുടെ താമസസ്ഥലത്ത് എംഎല്‍എ നജീബ് കാന്തപുരം എത്തി. ഇതോടെയാണ് കുട്ടിയുടെ ജീവിതം മാറുന്നത്.
അസം സ്വദേശിയായ കുട്ടിയും കുടുംബവും പെരില്മണ്ണയിലെ കുഞ്ഞു മുറിയില്‍ ആയിരുന്നു താമസിച്ചിരുന്നത്. പഠിക്കാന്‍ ഏറെ താല്‍പ്പര്യമുണ്ട് എന്ന് കുട്ടിയുടെ വാക്കുകളില്‍ നിന്ന് മനസിലായ എംഎല്‍എ അതിനുള്ള സൗകര്യം ഒരുക്കുമെന്നും അറിയിച്ചു. വീഡിയോ പ്രചരിച്ചതോടെ പലരും ഭക്ഷണവും മറ്റും എത്തിച്ചുനല്‍കി. എന്നാല്‍ ശാശ്വതമായ പരിഹാരത്തിനാണ് പെരിന്തല്‍മണ്ണക്കാര്‍ ശ്രമിച്ചത്. അത് ഫലം കണ്ടിരിക്കുകയാണിപ്പോള്‍.

തെല്ല് നാണത്തോടെ ക്യാമറക്ക് മുമ്പില്‍ ജീവിതം പറഞ്ഞ തഫസുല്‍ ഹുസൈന് പഠിക്കണമെന്ന് താല്‍പ്പര്യമുണ്ട്. എന്നാല്‍ ജീവിത സാഹചര്യം അനുവദിക്കുന്നില്ല. പിതാവ് ഏകദേശം ഒരു വര്‍ഷം മുമ്പ് മരിച്ചു. മാതാവിന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. മാതാവിന്റെ ചികില്‍സയ്ക്ക് വേണം നല്ലൊരു തുക. ഇതെല്ലാം ആ ഏഴാം ക്ലാസുകാരന്റെ ചുമലിലായിരുന്നു.
ഹുസൈന് ജീവിതം പറയുന്നതായിരുന്നു വ്ളോഗര്‍ പങ്കുവച്ച ആ വീഡിയോ. തൊട്ടുപിന്നാലെ കുട്ടിയെ തേടി എംഎല്‍എ വന്നു. പെരിന്തല്‍മണ്ണ ബോയ്സ് സ്കൂളില്‍ ഏഴാം ക്ലാസിലാണ് ഹുസൈന് പഠിക്കുന്നത്. അനിയന് മര്‍ക്കസില്‍ പഠിക്കുന്നു. ഹുസൈനും പഠിക്കണം. ഉമ്മയെ നോക്കുകയും വേണം. അതിനാണ് ഉച്ചയ്ക്ക് ശേഷമുള്ള ചായ വില്‍പ്പന.
പഠിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന നീയാണ് പെരിന്തല്‍മണ്ണയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന് പ്രശംസിച്ചാണ് എംഎല്‍എ മടങ്ങിയത്. അസമിലെ നഗാവ് ആണ് സ്വദേശം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെത്തിയത്. ആദ്യം മഞ്ചേരിയില്‍, പിന്നെ പെരിന്തല്‍മണ്ണിയില്‍. ഇനി അസമിലേക്ക് ഇല്ലെന്നും കേരളമാണ് ഇഷ്ടമെന്നും ഹുസൈന് പറയുന്നു. ഹുസൈനും കുടുംബത്തിനും താമസിക്കാന്‍ ഫ്ളാറ്റ് തരപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ എംഎല്‍എ പങ്കുവച്ചു.
നജീബ് കാന്തപുരത്തിന്റെ വാക്കുകള്‍: ''നമ്മുടെ തഫസ്സുല്‍ ഹുസൈനും കുടുംബവും രണ്ടാഴ്ചക്കകം പെരിന്തല്‍മണ്ണ തോട്ടക്കരയിലെ രണ്ട് മുറികളുള്ള ഈ ഫ്ലാറ്റിലേക്ക് മാറും. ജീവ കാരുണ്യ പ്രവര്‍ത്തകനും സുഹൃത്തുമായ നാസര്‍ മാനുവാണ് ഈ ഫ്ലാറ്റ് വാടകയില്ലാതെ നല്കാന് സന്നദ്ധത അറിയിച്ചത്. ഇന്നലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ പത്തത്ത് ജാഫറിനൊപ്പം ഹുസൈന് ഈ ഫ്ലാറ്റ് സന്ദര്‍ശിച്ചു.
അവന് സ്കൂളിലേക്ക് പോകാനുള്ള സൗകര്യവും കൂടെ പരിഗണിച്ചാണ് ഈ ഫ്ലാറ്റ് ഉറപ്പിക്കുന്നത്. ഇപ്പോഴുള്ള താമസക്കാര്‍ രണ്ടാഴ്ചക്കകം ഒഴിയുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ഫ്ലാറ്റ് സൗജന്യമായി താമസത്തിനായി നല്കുന്ന നാസര്‍ മാനുവിന് ഹൃദയം നിറഞ്ഞ നന്ദി..''
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications