'അന്തിമ തീരുമാനം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റേത്..മോചന സാധ്യത അടഞ്ഞിട്ടില്ല'
നിമിഷ പ്രിയയുടെ മോചന സാധ്യത അടഞ്ഞിട്ടില്ലെന്ന് സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം. അന്തിമ തീരുമാനം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റേതാണ്. കുടുംബത്തെ അനുനയിപ്പിക്കാൻ സാധിച്ചാൽ മോചനം സാധ്യമാകുമെന്നും സാമുവൽ ജെറോം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'ഇന്നലെ രാത്രി മുതൽ കേന്ദ്ര സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. പ്രതീക്ഷയ്ക്ക് ഇപ്പോഴും വകയുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിൽ കൊല്ലപ്പെട്ട യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയയുടെ നിലപാട് തേടും. അവരെ അനുനയിപ്പിക്കാൻ സാധിച്ചാൽ നിമിഷ പ്രിയയെ മോചിപ്പിക്കാം. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ്'., സാമുവൽ ജെറോം പറഞ്ഞു.

നിമിഷ പ്രിയയുടെ മോചനത്തിനായി നൽകേണ്ട പണം നൽകുന്നതിൽ സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി പരാജയപ്പെട്ടെന്ന ആക്ഷേപങ്ങളിലും അദ്ദേഹം പ്രതികരിച്ചു. 'അത്തരം ആരോപണങ്ങൾ ശരിയല്ല. ആദ്യ ഘഡു കൃത്യമായി നൽകിയിരുന്നു. ആക്ഷൻ കമ്മിറ്റിയിൽ എല്ലാവരും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. എന്നാൽ ചിലർ വൃത്തികെട്ട രാഷ്ട്രീയം കളിച്ചു. അവരാണ് പണം കൈമാറുന്നതിന് കാലതാമസം വരുത്തിയത്', അദ്ദേഹം പറഞ്ഞു.
മാപ്പപേക്ഷ ചര്‍ച്ചകളുടെ രണ്ടാം ഗഡുവായി നല്‍കേണ്ട പണം കമ്മിറ്റി യഥാസമയം കൈമാറിയില്ലെന്നും ഇതോടെ തലാലിന്റെ കുടുംബത്തിന് ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്നും കുടുംബം ആരോപിച്ചിരുന്നു. ചർച്ചകൾക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാൽ ആദ്യഗഡുവായി 19,871 ഡോളർ മാത്രമാണ് കൈമാറിയിരുന്നത്.
അതിനിടെ നിമിഷ പ്രിയയുടെ മോചനത്തിനായി ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടു. വധശിക്ഷയിൽ യെമൻ പ്രസിഡന്റ് ഒപ്പുവെച്ച് കഴിഞ്ഞു. എന്തെങ്കിലും ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മകളെ തിരികെയെത്തിക്കാൻ എല്ലാവരും സഹായിക്കണമെന്നും പ്രേമകുമാരി അഭ്യർത്ഥിച്ചു.
നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിച്ചത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രിയയുടെ കുടുംബം സാധ്യമായ വഴികളെല്ലാം തേടുകയാണെന്ന് മനസിലാക്കുന്നു. അവരുടെ മോചനത്തിനായി ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചത്.
യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. . വധശിക്ഷക്കെതിരെ നിമിഷ പ്രിയ നേരത്തേ അപ്പീല്‍ നൽകിയെങ്കിലും യെമന്‍ സുപ്രീം കോടതി തള്ളി. തുടര്‍ന്ന് യമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാൽ അനുകൂല നിലപാട് ഉണ്ടായില്ല. കൊല്ലപ്പെട്ട യെമൻ പൗരന്റ് കുടുംബത്തിന് ദയാധനം നൽകിയുള്ള ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications