കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കും ലീഗിനും ഇനി അവസരം നൽകരുത്; മഞ്ചേശ്വരം മറ്റൊരു കശ്മീരായി മാറുമെന്ന് ബിജെപി!

Google Oneindia Malayalam News

കാസർകോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണ ബിജെപി വിജയക്കൊടി പാറിക്കുമെന്ന് ബിജെപി കർണാടക ബിജെപി അധ്യക്ഷൻ. രാജ്യമാകെ ജനങ്ങൾ ബിജെപിക്കൊപ്പം ചേരുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഈ ഘട്ടത്തിൽ മഞ്ചേശ്വരത്തും ബിജെപി കൊടി പാറിക്കണമെന്ന് നളിൻ കുമാർ കട്ടീൽ ആവശ്യപ്പെട്ടു. പിണറായിക്കും ലീഗിനും ഒരവസരം നൽകിയാൽ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറുമെന്നും നളിൻ കുമാർ കട്ടീൽ വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് മുക്ത ഭാരതമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തെക്ക് ഒ രാജഗോപാൽ ജയിച്ചത് പോലെയും കർണാടകയിൽ ബിജെപി അധികാരത്തിൽ എത്തിയത് പോലെയും മഞ്ചേശ്വരത്ത് ബിജെപി നേട്ടം കൊയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ആകെയുള്ളത് സിപിഎമ്മും ലീഗുമാണ്. ഇനി അത് ഉണ്ടാവില്ല, എപി അബ്ദുള്ളക്കുട്ടി ബിജെപിയേല്ക്ക് വന്നതുപോലെ പലരും ബിജെപിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം

പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മഞ്ചേശ്വരത്ത് എത്തി നളിൻ കുമാർ കട്ടീൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. നിരന്ത്രം കൊലപാതകങ്ങൾ നടക്കുന്നു, പ്രളയ സഹായം നൽകുന്നതിൽ സംസ്ഥാന സർ‌ക്കാർ വീഴ്ച വരുത്തി തുടങ്ങിയ വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചു. പിബി അബ്ദുൽ റസാഖ് എംഎൽഎയുടെ നിര്യാണത്തെത്തുടർന്നാണ് മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.

മണ്ഡലത്തിൽ ഭൂരിപക്ഷ സമുദായത്തിൽപെട്ടവർ

മണ്ഡലത്തിൽ ഭൂരിപക്ഷ സമുദായത്തിൽപെട്ടവർ


മഞ്ചേശ്വരത്തെ വോട്ടർമാരിൽ പകുതിയും ഭൂരിപക്ഷ സമുദായത്തിൽപെട്ടവരാണ്. ബിജെപിക്കൊപ്പം സിപിഎമ്മും ആ വിഭാഗത്തിൽ നിന്നൊരു സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ ആ വോട്ടുകൾ ഭിന്നിക്കുകയും മുസ്ലീം ലീഗ് സ്ഥാനാർത്ഥി ജയിക്കുകയും ചെയ്യുന്നതാണ് പൊതുവിലെ മണ്ഡലത്തിലെ ചിത്രം. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകൾ ഭരിക്കുന്നതു യുഡിഎഫാണ്. ഇതും യുഡിഎഫിന് അനുകൂല ഘടകമാവും. എന്നാൽ മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചർച്ചയാക്കിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.

ഒട്ടേറെ പ്രത്യേകതയുള്ള മണ്ഡലം

ഒട്ടേറെ പ്രത്യേകതയുള്ള മണ്ഡലം


തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒട്ടേറെ പ്രത്യേകതകളുള്ള മണ്ഡലമാണു മഞ്ചേശ്വരം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫിന്റെ തേരോട്ടമായിരുന്നു. 42.39 ശതമാനം വോട്ടാണ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നു മാത്രം രാജ്മോഹൻ ഉണ്ണിത്താൻ പിടിച്ചെടുത്തത്. ഇതു തന്നെയാണ് യുഡിഎഫിന്റെ പ്രതീക്ഷയും കരുത്തും. രണ്ടാം സ്ഥാനത്ത് ബിജെപിയായരുന്നു. ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു.

അട്ടിമറി വിജയം സിപിഎം പ്രതീക്ഷ

അട്ടിമറി വിജയം സിപിഎം പ്രതീക്ഷ

1987 മുതലുള്ള ഏഴു തിരഞ്ഞെടുപ്പുകളിലും മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്താണ്. 1991ൽ കെജി മാരാർ തോറ്റത് 1072 വോട്ടിന്. 2016ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനു നിയമസഭ നഷ്ടമായത് വെറും 89 വോട്ടിന്റെ തോൽവി. അതുകൊണ്ട് തന്നെ ഇത്തവണ മഞ്ചേശ്വരം മണ്ഡലത്തിൽ വൻ പ്രതീക്ഷയിലാണ് ബിജെപി. 2006ൽ സിഎച്ച് കുഞ്ഞമ്പു ജയിച്ച മണ്ഡലത്തിൽ വീണ്ടും ഒരു അട്ടിമറി സാധ്യത സിപിഎമ്മും പ്രതീക്ഷിക്കുന്നുണ്ട്.

English summary
Nalin Kumar Kateel's comment against Pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X