കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി എംപി; ശബരിമലയില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥയില്ല

Google Oneindia Malayalam News

Recommended Video

cmsvideo
സുധാകരന് BJPയിലേക്ക് സ്വാഗതം | Ind V WI

കാസര്‍കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേശീയ അധ്യക്ഷനും ദേശീയ നേതൃത്വവും എതിരാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് ഘടകം സുപ്രീംകോടതി വിധിക്കെതിരായി പ്രത്യക്ഷ സമരം തുടരുകയാണ്. കോടതി വിധിക്കെതിരെ ബിജെപിയെക്കാള്‍ മുമ്പായി ആദ്യം പൊതുപരിപാടി നടത്തിയത് പത്തനംതിട്ട ഡിസിസി നേതൃത്വമായിരുന്നു.

<strong>ടിഡിപി കോണ്‍ഗ്രസ് സഖ്യത്തിലേക്ക്; ചന്ദ്രബാബു നായിഡുവും രാഹുലുമായി ഇന്ന് ദില്ലിയില്‍ ചര്‍ച്ച</strong>ടിഡിപി കോണ്‍ഗ്രസ് സഖ്യത്തിലേക്ക്; ചന്ദ്രബാബു നായിഡുവും രാഹുലുമായി ഇന്ന് ദില്ലിയില്‍ ചര്‍ച്ച

കോടതി വിധിക്കെകതിരായി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ അതിതീവ്രമായ നിലപാടാണ് കെ സുധാകരന്‍ സ്വീകരിക്കുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങല്‍ തീവ്ര ഹിന്ദുത്വ നേതാക്കളെപ്പോലും കടത്തിവെട്ടുന്ന രീതിയില്‍ ഉള്ളതായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി എംപി തന്നെ രംഗത്ത് എത്തുന്നത്.

കെ സുധാകരന്‍ സമരം ചെയ്യുന്നത്

കെ സുധാകരന്‍ സമരം ചെയ്യുന്നത്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഭക്തജനങ്ങലുടെ അഭിമാനത്തിന് വേണ്ടിയാണ് കെ സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് സമരം ചെയ്യുന്നതാണ് ഉചിതമെന്നാണ് ബിജെപി എംപിയായ നളിന്‍ കുമാര്‍ കട്ടീല്‍ ഇന്നലെ അഭിപ്രായപ്പെട്ടത്.

കാസര്‍കോട് ജില്ലാ നേതൃയോഗം

കാസര്‍കോട് ജില്ലാ നേതൃയോഗം

ബിജെപി കാസര്‍കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. ഈ നിര്‍ദ്ദേശം അനുസരിക്കാന്‍ സുധാകരനും ബാധ്യസ്ഥനാണ്.

കോണ്‍ഗ്രസ്സിന്റെ പൊടിപോലും കാണില്ല

കോണ്‍ഗ്രസ്സിന്റെ പൊടിപോലും കാണില്ല

ശബരിമലയില്‍ യുവതി പ്രവേശനത്തിനു വേണ്ടി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ്സിന്റെ പൊടിപോലും കാണില്ല എന്ന സുധാകരന്റെ വാദം കേരളത്തില്‍ കോണ്‍ഗ്രസ് സമരം ചെയ്യുന്നത്് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എന്നതിന്റെ തെളിവാണെന്നും കട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയില്‍ ചേര്‍ന്ന് സമരം ചെയ്യണം

ബിജെപിയില്‍ ചേര്‍ന്ന് സമരം ചെയ്യണം

ഈ സാഹചര്യത്തിലാണ് സുധാകരന്‍ നടത്തുന്ന സമരങ്ങള്‍ ആത്മാര്‍ത്ഥയുളളതാണെങ്കില്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് സമരം ചെയ്യണമെന്ന് ആവശ്യം നളിന്‍ കുമാര്‍ കട്ടീല്‍ മുന്നോട്ടുവെച്ചത്.

ശബരിമല വിഷയത്തില്‍

ശബരിമല വിഷയത്തില്‍

കഴിഞ്ഞ ദിവസം കാസര്‍കോട് വെച്ചുനടന്ന പരിപാടിയിലായിരുന്നു ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നശിക്കുമെന്ന് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റായ സുധാകരന്‍ വ്യക്തമാക്കിയത്.

വാട്ടര്‍ ലൂ

വാട്ടര്‍ ലൂ

വിശ്വാസികളെ ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന്റെ വാട്ടര്‍ ലൂ ആകും. ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിയെ അനുവദിക്കരുത്, ഭക്തജനങ്ങളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അടിവേരറുക്കുന്നത് കാണേണ്ടി വരും

അടിവേരറുക്കുന്നത് കാണേണ്ടി വരും

ഭക്തര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ അടിവേരറുക്കുന്നത് കാണേണ്ടി വരുമെന്നും അദ്ദേഹം നിലപാട് എടുത്തിരുന്നു. നേരത്തെ സുധാകരന്‍ ബിജെപിയിലേക്ക് പോവുമെന്ന് പ്രചാരണം ഉണ്ടായിരുന്നപ്പോള്‍ അതിനെയെല്ലാം തള്ളി അദ്ദേഹം രംഗത്ത് വന്നിരുന്നു.

രാഹുല്‍ ഗാന്ധിക്ക് മറുപടി

രാഹുല്‍ ഗാന്ധിക്ക് മറുപടി

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനുള്ള മറുപടിയായിരുന്നു സുധാകരന്റെ കാസര്‍കോട്ടെ പ്രസംഗം, സ്ത്രീകളും പുരുഷരും തുല്യരാണ് അവര്‍ക്ക് എവിടേയും പോകാന്‍ അനമതിയുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം.

English summary
nalin kumar katteel invites k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X