ചിദംബരത്തിന്റെ ഭാര്യ വാദിച്ചിട്ടും ഡിഎല്‍എഫിന് തോല്‍വി
കൊച്ചി: ചെലവന്നൂരില്‍ കായല്‍ തീരത്ത് നിര്‍മിച്ച കോടിക്കണക്കിന് രൂപയുടെ ഫ് ളാറ്റ് സമുച്ചയം സംരക്ഷിക്കാന്‍ ഡിഎല്‍എഫ് കമ്പനി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും തോല്‍വിതന്നെ ഫലം. ഡിഎല്‍എഫിന് വേണ്ടി കേസ് വാദിക്കാനെത്തിയത് രാജ്യത്ത് കൂടുതല്‍ പ്രതിഫലം പറ്റുന്നവരിലൊരാളായ മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ്.
സര്‍ക്കാരിന്റെ അനുമതിയോടുകൂടിയാണ് ഫ് ളാറ്റ് പണിതതെന്ന നളി ചിദംബരത്തിന്റെ വാദം കോടതി തള്ളി. ഫ് ളാറ്റ് നിര്‍മാണം നിലവിലുള്ള ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി. ഫ് ളാറ്റ് നിര്‍മാണത്തിനും, വിവാദമായപ്പോള്‍ ഒതുക്കി തീര്‍ക്കുന്നതിനും കോടിക്കണക്കിന് രൂപയാണ് ഡിഎല്‍എഫ് ഒഴുക്കിയത്.

ഇവര്‍135 മീറ്റര്‍ കായല്‍ കൈയ്യേറിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇത്രയും പരസ്യമായി നിയമം ലംഘിച്ചിട്ടും ഫ് ളാറ്റ് നിര്‍മാണം നിയമപരമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു കമ്പനിയുടെ ശ്രമം. കായല്‍ തീരത്തെ ഫ് ളാറ്റ് എന്ന രീതിയില്‍ വന്‍ തുകയാണ് ഓരോ അപ്പാര്‍ട്ടുമെന്റിനും ആവശ്യക്കാരില്‍ നിന്നും ഈടാക്കിയത്. രാഷ്ട്രീയ ബിസിനസ് സിനിമാ രംഗത്തെ പ്രമുഖര്‍ ഫ് ളാറ്റ് കൈക്കലാക്കിയവരില്‍ ഉള്‍പ്പെടുന്നു.
2012ല്‍ തന്നെ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടനിര്‍മാണം തുടരുകയായിരുന്നു. കെട്ടിടം പരിസ്ഥി ദുര്‍ബല പ്രദേശത്ത് ആകയാല്‍ നിര്‍മാണത്തിനായി പ്രത്യേക അനുമതിയും വാങ്ങിയിട്ടില്ല. അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഫ ഌറ്റ് നിര്‍മിച്ചിരിക്കുന്നത്. പൊളിച്ചുമാറ്റണമെന്ന കോടതി ഉത്തരവ് വന്നതോടെ മേല്‍കോടതിയെ സമീപിക്കാനാണ് ഡി എല്‍ എഫ് കമ്പനിയുടെ നീക്കം.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications