കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന്റെ ഭാര്യ വാദിച്ചിട്ടും ഡിഎല്‍എഫിന് തോല്‍വി

  • By Gokul
Google Oneindia Malayalam News

കൊച്ചി: ചെലവന്നൂരില്‍ കായല്‍ തീരത്ത് നിര്‍മിച്ച കോടിക്കണക്കിന് രൂപയുടെ ഫ് ളാറ്റ് സമുച്ചയം സംരക്ഷിക്കാന്‍ ഡിഎല്‍എഫ് കമ്പനി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും തോല്‍വിതന്നെ ഫലം. ഡിഎല്‍എഫിന് വേണ്ടി കേസ് വാദിക്കാനെത്തിയത് രാജ്യത്ത് കൂടുതല്‍ പ്രതിഫലം പറ്റുന്നവരിലൊരാളായ മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ്.

സര്‍ക്കാരിന്റെ അനുമതിയോടുകൂടിയാണ് ഫ് ളാറ്റ് പണിതതെന്ന നളി ചിദംബരത്തിന്റെ വാദം കോടതി തള്ളി. ഫ് ളാറ്റ് നിര്‍മാണം നിലവിലുള്ള ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി. ഫ് ളാറ്റ് നിര്‍മാണത്തിനും, വിവാദമായപ്പോള്‍ ഒതുക്കി തീര്‍ക്കുന്നതിനും കോടിക്കണക്കിന് രൂപയാണ് ഡിഎല്‍എഫ് ഒഴുക്കിയത്.

dlf

ഇവര്‍135 മീറ്റര്‍ കായല്‍ കൈയ്യേറിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇത്രയും പരസ്യമായി നിയമം ലംഘിച്ചിട്ടും ഫ് ളാറ്റ് നിര്‍മാണം നിയമപരമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു കമ്പനിയുടെ ശ്രമം. കായല്‍ തീരത്തെ ഫ് ളാറ്റ് എന്ന രീതിയില്‍ വന്‍ തുകയാണ് ഓരോ അപ്പാര്‍ട്ടുമെന്റിനും ആവശ്യക്കാരില്‍ നിന്നും ഈടാക്കിയത്. രാഷ്ട്രീയ ബിസിനസ് സിനിമാ രംഗത്തെ പ്രമുഖര്‍ ഫ് ളാറ്റ് കൈക്കലാക്കിയവരില്‍ ഉള്‍പ്പെടുന്നു.

2012ല്‍ തന്നെ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടനിര്‍മാണം തുടരുകയായിരുന്നു. കെട്ടിടം പരിസ്ഥി ദുര്‍ബല പ്രദേശത്ത് ആകയാല്‍ നിര്‍മാണത്തിനായി പ്രത്യേക അനുമതിയും വാങ്ങിയിട്ടില്ല. അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഫ ഌറ്റ് നിര്‍മിച്ചിരിക്കുന്നത്. പൊളിച്ചുമാറ്റണമെന്ന കോടതി ഉത്തരവ് വന്നതോടെ മേല്‍കോടതിയെ സമീപിക്കാനാണ് ഡി എല്‍ എഫ് കമ്പനിയുടെ നീക്കം.

English summary
DLF case; Nalini Chidambaram appears in HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X