നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
ആഗസ്ത് വരെ നളിനി നെറ്റോയ്ക്ക് കാലാവധിയുണ്ട്. സുബ്രത ബിശ്വാസ് ആണ് പുതിയ ആഭ്യന്തര സെക്രട്ടറി.
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനെ നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് ഈ മാസം 31ന് വിരമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയായി നളിനെ നെറ്റോയെ നിയമിക്കുന്നത്.

ആഗസ്ത് വരെ നളിനി നെറ്റോയ്ക്ക് കാലാവധിയുണ്ട്. സുബ്രത ബിശ്വാസ് ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. വിഎസ് സെന്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാവും. ഐഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തിയിട്ടുണ്ട്.
ആശതോമസ് ആയിരിക്കും പുതിയ പിഡബ്ല്യുഡി സെക്രട്ടറി. ഹരിത കുമാറാണ് പഞ്ചായത്ത് സെക്രട്ടറി. പി ബാലകിരണിന് ടൂറിസം ഡയറക്ടറുടെ പൂര്‍ണ ചുമതലയും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications