വിരമിക്കുന്ന നളിനി നെറ്റോയ്ക്ക് പുതിയ ചുമതല: വിജിലൻസ് കമ്മീഷൻ അധ്യക്ഷയായേക്കും
ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കുന്ന നളിനി നെറ്റോ വിജിലന്‍സ് കമ്മീഷൻ അധ്യക്ഷയായേക്കുമെന്ന് സൂചന
തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കുന്ന നളിനി നെറ്റോ വിജിലന്‍സ് കമ്മീഷൻ അധ്യക്ഷയായേക്കുമെന്ന് സൂചന. അടുത്തയാഴ്ചയാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കുന്നത്. ഇതു സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകും.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാതൃകയിൽ വിജിലൻസ് കമ്മീഷൻ രൂപീകരിക്കണമെന്ന് വിഎസ് അച്യുതാനന്ദൻ അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഭരണ പരിഷ്കാര കമ്മീഷന്റെ ആദ്യ റിപ്പോർട്ടിലാണ് ഇക്കാര്യം ശുപാർശ ചെയ്തിരുന്നത്.
നിയമ വകുപ്പ് ഉൾപ്പെടെ ശുപാർശയ്ക്ക് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അധ്യക്ഷയെ തീരുമാനിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. വിജിലൻസ് ഡയറക്ടറേറ്റ് രൂപീകരിക്കാനും ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.












Click it and Unblock the Notifications