എക്സൈസ് കേസ്: ഒമർ ലുലുവിന് മുൻകൂർ ജാമ്യം, താത്ക്കാലിക ആശ്വാസം
കോഴിക്കോട്: സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. സിനിമാ ട്രെയിലറിൽ ലഹരി മരുന്നു ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ഹാജരാകാൻ എക്സൈസ് നോട്ടീസ് നൽകിയ സംഭവത്തിലാണ് ഒമർ ലുലുവിന് ജാമ്യം അനുവദിച്ചത്. സിനിമയുടെ നിർമാതാവിനും ജാമ്യം അനുവദിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യം നേടിയ കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ ആണ് അറിയിച്ചത്. മുൻകൂർ ജാമ്യം നേടിയാലും കേസിൻറെ നടപടികളുമായി മുന്നോട്ട് പോകും എന്നാണു എക്സൈസ് അറിയിച്ചത്. ഒമർ ലുലു സംവിധാനം ചെയ്ത പുതിയ സിനിമയുടെ ട്രെയിലർ സംബന്ധിച്ചാണ് നിർമാതാവ് കലന്തൂർ, സംവിധായകൻ ഒമർ ലുലു എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തത്.

ലഹരി ഉപയോഗം പ്രോൽസാഹിപ്പിക്കുന്നുവെന്ന പരാതിയിലാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള സംഭവങ്ങൾ ട്രെയിലറിൽ ഉണ്ട് എന്നായിരുന്നു പരാതി. ഇത്തരം സീനുകൾ കാണിക്കുമ്പോൾ നൽകേണ്ട നിയമപരമായ മുന്നറിയിപ്പുകളും ട്രെയിലറിൽ നൽകിയിട്ടില്ലയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ കോഴിക്കോട് റേഞ്ച് ഓഫീസ് സംവിധായകനും നിർമാതാവിനും നോട്ടീസ് അയച്ചിരുന്നു. ലഹരി ഉപയോഗം കാണിക്കുമ്പോൾ നൽകേണ്ട നിയമപരമായ മുന്നറിയിപ്പൊന്നും ട്രെയിലറിൽ നൽകിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നാലെയാണ് സിനിമ തിയേറ്ററിൽ നിന്ന് പിൻവലിക്കുകയാണെന്ന് സംവിധായകൻ അറിയിക്കുകയും ചെയ്തു.
നല്ല നേരം തിയേറ്ററിൽ നിന്ന് പിൻവലിച്ചിരിക്കുകാണ് 'നല്ല സമയം' തിയേറ്ററുകളിൽ നിന്നും പിൻവലിക്കുകയാണ് എന്ന് ഒമർ ലുലു തന്നെയാണ് വ്യക്തമാക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഒമർ ലുലു ഇക്കാര്യം അറിയിച്ചത്. 'നല്ല സമയം' സിനിമ പിൻവലിക്കുകയാണ് എന്നും ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് നടക്കും എന്നും ആണ് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
ഫൺ ത്രില്ലർ എന്ന് അണിയറക്കാർ വിശേഷിപ്പിക്കുന്ന സിനിമയിൽ ഇർഷാദ് അലിയാണ് നായകൻ. നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങൾ ദൃശ്യവൽക്കരിച്ച ചിത്രമാണിത്. ഒമർ ലുലുവിൻറെ അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്.












Click it and Unblock the Notifications