Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം 'താങ്ങാത്ത' സരിതയുടെ കത്ത്

തിരുവനന്തപുരം: ജയിലില്‍ നിന്ന് താന്‍ എഴുതി തയ്യാറാക്കിയ കത്ത് പുറത്ത് വിട്ടാല്‍ തഅത് കേരളത്തിന് താങ്ങാനാവില്ലെന്നാണ് സരിത മുമ്പ് പറഞ്ഞിരുന്നത്. കത്തിലെ ചില ഭാഗങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ അത് ഏതാണ്ട് സത്യമാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായിക്കഴിഞ്ഞു.

ആദ്യം പുറത്ത് വന്ന കത്തിനെ നിഷേധിച്ചുകൊണ്ട് സരിത പറഞ്ഞതുപോലെ തന്നെയാണ് ഇപ്പോഴത്തെ കത്തില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും എതിരെ കിറുകൃത്യമായാണ് കാര്യങ്ങള്‍ സരിത രേഖപ്പെടുത്തി വച്ചിരിക്കുന്നത്.

എന്നാല്‍ കത്ത് പുറത്തായതോടെ സരിത ഇതെല്ലാം നിഷേധിക്കാനിറങ്ങിയിരിക്കുകയാണ്. വക്കീല്‍ പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിവച്ചതാണിതെന്നാണ് ഇപ്പോള്‍ സരിതയുടെ വാദം. എന്നാല്‍ ആ കത്തിലെ ഭാഗങ്ങള്‍ കണ്ടാല്‍ ആര്‍ക്കും ഇക്കാര്യത്തില്‍ ഒരു സംശയവും തോന്നില്ല.

സരിതയുടെ കത്തിന്റെ ചിത്രങ്ങള്‍ കാണാം

മോഹന്‍ലാല്‍

മോഹന്‍ലാല്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എന്നെ യൂസ് ചെയ്തു എന്നാണ് സരിതയുടെ കത്തില്‍ ഉള്ളത്. എന്നാല്‍ എവിടെവച്ച്, എപ്പോള്‍ എന്ന കാര്യങ്ങളൊന്നും ഇതില്‍ പറയുന്നില്ല കെട്ടോ...

കെസി വേണുഗോപാല്‍ 'രാക്ഷസ രാജാവ്'

കെസി വേണുഗോപാല്‍ 'രാക്ഷസ രാജാവ്'

കെസി വേണുഗോപാലിനെ രാക്ഷസ രാജാവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ വച്ചാണ് തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്ന് കത്തില്‍ പറയുന്നു.

എപി അനില്‍കുമാര്‍

എപി അനില്‍കുമാര്‍

എപി അനില്‍കുമാരിനെതിരെ മാത്രമല്ല ആക്ഷേപം. അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആക്ഷേപം. അനില്‍കുമാറിന്റെ റോസ് വില്ല എന്ന വീട്ടില്‍ വച്ചായിരുന്നത്രെ പീഡനം.

ആര്യാടന്‍ മുഹമ്മദ്

ആര്യാടന്‍ മുഹമ്മദ്

തുടക്കം മുതലേ പലരും പറഞ്ഞിരുന്ന പേരാണ് വൈദ്യുതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ ആര്യാടന്‍ മുഹമ്മദിന്റെ പേര്. ലൈംഗിക താത്പര്യത്തോടെ ശരീര ഭാഗങ്ങളി# കടന്നുപിടിച്ചു എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ആര്യാടന്റെ പേരിന് നേര്‍ക്ക് ഫിനാന്‍ഷ്യല്‍ എന്നെഴുതി 10 ലക്ഷം രൂപ എന്നും കുറിച്ച് വച്ചിട്ടുണ്ട്.

അടൂര്‍ പ്രകാശ്

അടൂര്‍ പ്രകാശ്

റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ലൈംഗിക താത്പര്യത്തോടെ സമീപിച്ചു, ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു, ബെംഗളൂരുവില്‍ വച്ച് ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചു എന്നൊക്കെയാണ് കത്തില്‍ എഴുതിയിട്ടുള്ളത്.

പിസി വിഷ്ണുനാഥ്

പിസി വിഷ്ണുനാഥ്

കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ പിസി വിഷ്ണുനാഥിനെ കുറിച്ചും പറയുന്നുണ്ട് കത്തില്‍. വിഷ്ണുനാഥ് ടെലിഫോണ്‍ സെക്‌സില്‍ ഏര്‍പ്പെട്ടു എന്നാണ് പറയുന്നത്.

ഹൈബി ഈഡന്‍

ഹൈബി ഈഡന്‍

എറണാകുളം എംഎല്‍എ ആയ ഹൈബിന്‍ ഈഡനെ കുറിച്ച് ഈ വിഷയത്ില്‍ നേരത്തേയും ആക്ഷേപം ഉണ്ടായിരുന്നത്. ഹൈബി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് സരിതുയുടെ കത്തില്‍ പറയുന്നത്.

ജോസ് കെ മാണി

ജോസ് കെ മാണി

ജോസ് കെ മാണിയപടെ പേരിലാണല്ലോ ഇപ്പോഴത്തെ വിവാദം തുടങ്ങിയത്. തന്റെ കത്തില്‍ ജോസ് കെ മാണിയുടെ പേരില്ലെന്ന് സരിത ആവര്‍ത്തിച്ചെങ്കിലും പുറത്തായ കത്തിന്റെ ഭാഗങ്ങളില്‍ ജോസ് കെ മാണിയും പേരും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+