കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡുകളുടെ പേര് മാറ്റുന്നില്ല, ഭാവിയിൽ 'പണി'യാകുമെന്ന് നിയമോപദേശം !!

സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന പാതകളെ ജില്ലാപാതകളാക്കി വിജ്ഞാപം ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതകള്‍ക്ക് അരികിലെ മദ്യശാലകള്‍ അടച്ച് പൂട്ടണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന പാതകളെ ജില്ലാപാതകളാക്കി വിജ്ഞാപം ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിയമ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

പേര് മാറ്റാന്‍ പദ്ധതി

സുപ്രീംകോടതി നിര്‍ദ്ദേശം മറികടക്കാന്‍ സംസ്ഥാന പാതകളെ ജില്ലാപാതകളാക്കാനായിരുന്ന സര്‍ക്കാരിന്റെ പദ്ധതി. ഇതിനായി നിയമവകുപ്പിന്റെ അഭിപ്രായവും തേടിയിരുന്നു.

ഉപദേശം

പാതകളുടെ പേര് മാറ്റാന്‍ നിയമഭേദഗതി വേണമെന്നാണ് നിയമവകുപ്പിന്റെ ഉപദേശം. നീക്കം തിരിച്ചടിയാവാന്‍ സാധ്യത ഉണ്ടെന്നും അറിയിപ്പ് കിട്ടി.

അനകൂല തീരുമാനം വേണ്ട

മദ്യശാലകള്‍ക്ക് എതിരെ പലയിടത്തും ജനകീയ സമരം ശക്തമാണ്. ഈ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കാനുള്ള നിലപാട് സര്‍ക്കാര്‍ എടുത്താല്‍ അത് ദോഷമേ ചെയ്യൂ.

അടച്ച് പൂട്ടിയവ

കള്ള്ഷാപ്പുകള്‍ ഉള്‍പ്പെടെ 1,066 മദ്യശാലകളാണ് കേരളത്തിലെ ദേശീ-സംസ്ഥാന പാതയോരങ്ങളില്‍ ഉണ്ടായിരുന്നത്. ഇവയെല്ലാം സുപ്രീംകോടതി വിധി വന്ന പിറ്റേ ദിവസം തന്നെ അടച്ച് പൂട്ടി. ചിലത് ഹൈക്കോടതി വിധിയുടെ ആനുകൂല്യത്തില്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

English summary
Names of State Highways are not changing for the sake of liquor shops.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X