കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോസിപ്പല്ല, കേസിന്റെ ഭാഗമായിരുന്നു ആ വാര്‍ത്ത; കൃത്യത അന്വേഷിച്ചില്ല, നമിത പ്രമോദ് പ്രതികരിക്കുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: സിനിമാ മേഖലയെ പിടിച്ചുലച്ച കേസായിരുന്നു കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ക്രൂരകൃത്യം നടന്നത്. ക്വട്ടേഷന്‍ സംഘത്തില്‍ തുടങ്ങിയ അന്വേഷണം നടന്‍ ദിലീപ് വരെ എത്തി. സിനിമയ്ക്ക് പിന്നിലെ ഒട്ടേറെ അനിഷ്ടകരമായ കളികള്‍ പുറംലോകം അറിഞ്ഞതും ഈ സംഭവത്തിലൂടെയാണ്.

എന്നാല്‍ ഈ സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വേളയില്‍ പല കഥകളും പ്രചരിച്ചിരുന്നു. പല താരങ്ങളെയും ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഇത്തരം വാര്‍ത്തകളില്‍ ആരോപിക്കപ്പെട്ട പേരായിരുന്നു നടി നമിത പ്രമോദിന്റേത്. അന്ന് താന്‍ അനുഭവിച്ച വിഷമം നമിത പ്രമോദ് ഒരു അഭിമുഖത്തില്‍ വിശദമാക്കി....

നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ത്വരിതഗതിയിലായിരുന്നു. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് കാര്യങ്ങള്‍ മാറിമറഞ്ഞതും കേസ് കൂടുതല്‍ വിവാദമായതും.

ദിലീപിനെതിരെ അന്വേഷണം

ദിലീപിനെതിരെ അന്വേഷണം

നടന്‍ ദിലീപിന് സംഭവത്തില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നു. ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബ്ബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്തു. പകല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടര്‍ന്നു.

85 ദിവസം ജയിലില്‍

85 ദിവസം ജയിലില്‍

എന്നാല്‍ മറ്റൊരു ദിവസമാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. നാദിര്‍ഷക്കെതിരെ നടപടിയുണ്ടായില്ല. ദിലീപ് 85 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. പ്രതികളില്‍ ചിലര്‍തന്നെ പ്രമുഖര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തിരുന്നു.

കേസിലേക്ക് കൂട്ടിക്കെട്ടി

കേസിലേക്ക് കൂട്ടിക്കെട്ടി

അന്വേഷണ സംഘം ദിലിപീനെ പ്രതി ചേര്‍ത്ത് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ ദിലീപ് എട്ടാം പ്രതിയാണ്. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്. ഈ വേളകളിലെല്ലാം പല താരങ്ങളുടെയും പേരുകള്‍ കേസിലേക്ക് കൂട്ടിക്കെട്ടി വാര്‍ത്തകള്‍ വന്നിരുന്നു.

 അനാവശ്യമായി വലിച്ചിഴച്ചു

അനാവശ്യമായി വലിച്ചിഴച്ചു

സിനിമാ രംഗത്തെ പ്രശ്‌നങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് നമിത പ്രമോദ് അഭിമുഖത്തില്‍ പറഞ്ഞത്. വ്യാജ വാര്‍ത്തകളായിരുന്നു അത്. തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും നടി പറഞ്ഞു. ഗോസിപ്പ് പറയുന്ന പോലെയല്ല ഒരു കേസിന്റെ ഭാഗമായി ആരോപിക്കുന്നത് എന്നും നമിത പറഞ്ഞു.

 നീതി ബോധം വേണം

നീതി ബോധം വേണം

ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അവര്‍ക്ക് നീതി ബോധം വേണം. വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് കൃത്യത അന്വേഷിക്കണം. ആദ്യമൊക്കെ ടെന്‍ഷനായിരുന്നു. പക്ഷേ, കുടുംബവും ബന്ധുക്കളും തന്നെ വലിയ തോതില്‍ പിന്തുണച്ചുവെന്നും നമിത പറഞ്ഞു.

ഒട്ടേറെ ഗോസിപ്പുകള്‍

ഒട്ടേറെ ഗോസിപ്പുകള്‍

താരങ്ങളെ പറ്റി ഒട്ടേറെ ഗോസിപ്പുകള്‍ വരാറുണ്ട്. അതൊന്നും മിക്ക താരങ്ങളും വിഷയമാക്കാറില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവം അത്ര ലാഘവത്തോടെ കാണേണ്ട വിഷയമല്ല. ഒരു ക്രിമിനല്‍ കേസാണത്. ഇത്തരം സംഭവങ്ങളില്‍ ഒരാള്‍ക്കെതിരെ വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നമിത പ്രമോദ് സൂചിപ്പിച്ചത്.

അക്കൗണ്ടിലേക്ക് കോടികള്‍

അക്കൗണ്ടിലേക്ക് കോടികള്‍

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സിനിമാ മേഖലയിലെ എല്ലാ കാര്യങ്ങളും പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നിരവധി താരങ്ങളെ ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ പ്രചരിച്ചത്. മലയാളത്തിലെ യുവനടിയുടെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നായിരുന്നു പ്രചരിച്ച ഒരു വാര്‍ത്ത.

 എവിടെയും സൂചിപ്പിച്ചില്ല

എവിടെയും സൂചിപ്പിച്ചില്ല

കോടികള്‍ അക്കൗണ്ടിലേക്ക് വന്ന നടിക്ക് ദിലീപുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. പിന്നീട് ഈ നടി നമിത പ്രമോദാണെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാല്‍ കേസ് അന്വേഷണത്തിന് ശേഷമോ കുറ്റപത്രത്തിലോ അന്വേഷണ സംഘം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞതേയില്ല.

 ദിലീപിനൊപ്പം ഏതാനും...

ദിലീപിനൊപ്പം ഏതാനും...

ദിലീപിനൊപ്പം ഏതാനും ചിത്രങ്ങളില്‍ നമിത പ്രമോദ് ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പ്രൊഫസര്‍ ഡിങ്കനിലും ഇരുവരും പ്രധാന വേഷമിടുന്നുണ്ട്. നിവിന്‍ പോളി ചിത്രമായ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് നായികയായി അരങ്ങേറ്റം കുറിച്ചത്.

 വിചാരണ തുടങ്ങിയിട്ടില്ല

വിചാരണ തുടങ്ങിയിട്ടില്ല

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിവാചരണ തുടങ്ങിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും അടുത്തിടെ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചു. ഉടന്‍ തന്നെ വിചാരണ ആരംഭിക്കുമെന്നാണ് കരുതുന്നത്.

ഇറാനെ ചുട്ടുചാമ്പലാക്കാന്‍ നീക്കം; ദിമോനയില്‍ ഒരുക്കം തുടങ്ങി!! യുദ്ധസജ്ജമാകാന്‍ നിര്‍ദേശംഇറാനെ ചുട്ടുചാമ്പലാക്കാന്‍ നീക്കം; ദിമോനയില്‍ ഒരുക്കം തുടങ്ങി!! യുദ്ധസജ്ജമാകാന്‍ നിര്‍ദേശം

നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു; കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും!! അരുംക്രൂരതക്ക് പിന്നില്‍നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു; കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും!! അരുംക്രൂരതക്ക് പിന്നില്‍

English summary
Namitha Pramod Criticize media reports on criminal case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X