നമോ വിചാര്‍ മഞ്ച് ഇനി ഇല്ല, സിപിഎം മാത്രം
കണ്ണൂര്‍: കണ്ണൂരിലെ ബിജെപി വിമതര്‍ രൂപീകരിച്ച നമോ വിചാര്‍ മഞ്ച് ഇനി ഇല്ല. വിമത ബിജെപിക്കാര്‍ ഒകെ വാസു മാസ്റ്ററുടേയും എ അശോകന്റേയും നേതൃത്വത്തില്‍ സിപിഎമ്മിന്റെ ഭാഗമായി.
ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു വിമതരുടെ സിപിഎം പ്രവേശനം. മുദ്രാവാക്യങ്ങള്‍കൊണ്ട് അന്തരീക്ഷം മുഖരിതമായിരുന്നു.

ഒരു കാലത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങളുടെ അമരക്കാരന്‍ എന്ന് അറിയപ്പെട്ടിരുന്ന ആളാണ് വാസു മാസ്റ്റര്‍. എന്നാല്‍ ബിജെപിയില്‍ ഇരുന്ന് കൊണ്ട് സിപിഎമ്മിനെതിരെ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാപ്പുചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഒരുകാലത്ത് ബദ്ധ ശത്രുക്കളായിരുന്ന വാസു മാസ്റ്ററേയും അശോകനേയും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കെട്ടിപ്പിടിച്ചുകൊണ്ടാണ് വേദിയിലേക്ക് സ്വീകരിച്ചത്. പി ജയരാജന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ വാസു മാസ്റ്റര്‍ ആ.ിരുന്നുവെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.
ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെയല്ല സിപിഎം സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാസു മാസ്റ്ററും അശോകനും എല്ലാം ബിജെപി വിട്ട് വന്നവരാണ്. മുന്‍ ലോക്‌സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് ഹിന്ദു മഹാസഭയില്‍ നിന്നാണ് സിപിഎമ്മില്‍ എത്തിയതെന്നും പിണറായി വിജയന്‍ പറഞ്ഞു.
പാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 28 ന് വൈകീട്ട് ആയിരുന്നു സ്വീകരണ സമ്മേളനം. ബിജെപി വിട്ട് വന്നവരെ സ്വാഗതം ചെയ്യുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചോദ്യം ചെയ്യുന്നവര്‍ നിരവധിയാണ്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആദ്യം തന്നെ ഇത്തരമൊരു നീക്കത്തിന് എതിരായിരുന്നു.












Click it and Unblock the Notifications