ശംഖുമുഖത്തും 'മോഡി ചായ'
തിരുവനന്തപുരം: മോഡി ചായ കേരളത്തിലും ഹിറ്റ് ആകുന്നു. നരേന്ദ്രമോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് തിരുവനന്തപുരം ശംഖുമുഖത്തും നമോ വിചാര്‍ ചായക്കട തുടങ്ങി.
ചായയും വടയും കപ്പയും ചമ്മന്തിയും ഒക്കെ ഈ മോഡി ടീ സ്റ്റാളില്‍ ലഭിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ചായ ഉണ്ടാക്കിയാണ് മോഡി ടീ സ്റ്റാള്‍ ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്തത്.

കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ 'ചായക്കടക്കാരന്‍' വിശേഷണത്തെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചായയെ പോലും ഒരു പ്രചാരണ ആയുധമാക്കിയത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഡി പങ്കെടുക്കുന്ന പരിപാടികളുടെ ഹൈലൈറ്റ് ആയി മാറി ഈ മോഡി ചായ.
ശംഖുമുഖം കടപ്പുറത്താണ് നരേന്ദ്ര മോഡി തിരുവനന്തപുരത്ത് പ്രസംഗിക്കുക. ബിജെപിയുടെ സംസ്ഥാന തല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയാണ് പരിപാടി. അഞ്ച് ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തുമെന്നാണ് നേതാക്കളുടെ അവകാശ വാദം.












Click it and Unblock the Notifications