കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിനെ രക്ഷിക്കാൻ തിരുവനന്തപുരത്തേക്ക് എത്തുന്നത് മുൻ ബിജെപി എംപി! കോൺഗ്രസിലെ വിശ്വസ്തൻ

Google Oneindia Malayalam News

തിരുവനന്തപുരം: ശശി തരൂര്‍ മൂന്നാം വട്ടം ജനവിധി തേടുന്ന സിറ്റിംഗ് മണ്ഡലമായ തിരുവനന്തപുരത്ത് ഇത്തവണ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അപകടത്തിലാണ്. ഇടത് മുന്നണിയുടെ സി ദിവാകരനും ബിജെപിയുടെ കുമ്മനം രാജശേഖരനും ശക്തമായ മത്സരം തന്നെ തിരുവനന്തപുരത്ത് കാഴ്ച വെയ്ക്കുന്നുണ്ട്.

തിരുവനന്തപുരവും പത്തനംതിട്ടയും ബിജെപിക്ക് ഉറപ്പ്! ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവ്വേതിരുവനന്തപുരവും പത്തനംതിട്ടയും ബിജെപിക്ക് ഉറപ്പ്! ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവ്വേ

അതിനിടെ പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങളും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നു ശശി തരൂരിന്റെ പരാതി പ്രകാരം തിരുവനന്തപുരത്തേക്ക് എഐസിസി പ്രത്യേക നിരീക്ഷകനെ അയച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ മത്സരിക്കുന്ന നാനാ പഠോലയാണ് പ്രത്യേക നിരീക്ഷകന്‍.

congress

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് ചോരുന്നത് തടയാന്‍ എത്തിയിരിക്കുന്ന നിരീക്ഷകന്‍ പഴയ ബിജെപിക്കാരനാണ് എന്നതാണ് ശ്രദ്ധേയം. നാന പഠേല മുന്‍ ബിജെപി എംപിയാണ്. 2017ലാണ് പഠേല ബിജെപി വിട്ടത്. മോദിയോടുളള വിയോജിപ്പിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് പഠേല 2018ല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.

2014ല്‍ യുപിഎ സര്‍ക്കാരിലെ മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ തോല്‍പ്പിച്ചാണ് പഠേല ലോക്‌സഭയിലേക്ക് എത്തിയത്. ഇത്തവണ പഠേലയെ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രിയായ നിതിന്‍ ഗഡ്കരിയുടെ മണ്ഡലമായ ന്ഗാപൂരിലേക്കാണ്. നിലവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിശ്വസ്തന്‍ കൂടിയാണ് പഠേല.

പച്ചക്കൊടി കാട്ടി പ്രിയങ്ക ഗാന്ധി! വാരണാസിയിൽ നരേന്ദ്ര മോദിയെ നേരിടാൻ തയ്യാർ, സമ്മതം അറിയിച്ചു!പച്ചക്കൊടി കാട്ടി പ്രിയങ്ക ഗാന്ധി! വാരണാസിയിൽ നരേന്ദ്ര മോദിയെ നേരിടാൻ തയ്യാർ, സമ്മതം അറിയിച്ചു!

തിരുവനന്തപുരത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഠേലയെ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചത് വെറുതേയല്ല. ബിജെപിക്കാരനായിരുന്നത് കൊണ്ട് തന്നെ മറുപാളയത്തിലെ തന്ത്രങ്ങളെക്കുറിച്ച് പഠേലയ്ക്കുളള അറിവ് ഉപയോഗപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ശശി തരൂരിനെ എന്ത് വില കൊടുത്തും തിരുവനന്തപുരത്ത് നിന്നും ജയിപ്പിക്കണം എന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

English summary
Nana Patole, the special observer at AICC was a BJP member before
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X