സോളാർ വിവാദം:'കത്ത് സംഘടിപ്പിക്കാൻ വി എസ് പറഞ്ഞു', പുറത്തുവിടും മുമ്പ് പിണറായിയെ കണ്ടെന്നും നന്ദകുമാർ
കൊച്ചി: യു ഡി എഫിന്റെ ഭാഗമായിരുന്ന രണ്ട് ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രിയാകാൻ കൊതിച്ചതിന്റെ പരിണിത ഫലമായാണ് ഉമ്മൻചാണ്ടി തോജോ വധത്തിന് വിധേയം ആയതെന്ന് നന്ദകുമാർ.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ പറഞ്ഞിട്ടാണ് കത്ത് സംഘടിപ്പിച്ചതെന്നും ചാനലിലൂടെ പുറത്ത് വിടും മുമ്പ് പിണറായി വിജയനെ കണ്ടു സംസാരിച്ചിരുന്നെന്നും നന്ദകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിന് ശേഷമാണ് ശരണ്യ മനോജിനെ കണ്ടതെന്നും നന്ദകുമാർ പറഞ്ഞു. സോളാർ കേസിലെ സി ബി ഐ കാര്യമായി ഒന്നും ചെയ്തില്ലെന്നും നന്ദ കുമാർ പറഞ്ഞു.

2016 ൽ ഫെബ്രുവരി മാസം സോളാർ തട്ടിപ്പിലെ പരാതിക്കാരി ഉമ്മൻ ചാണ്ടിക്ക് എതിരെ എഴുതിയ കത്തിനെക്കുറിച്ച് അന്വേഷിക്കാൻ വി എസ് അച്യുതാനന്ദൻ തന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ശരണ്യ മനോജിനെ ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് എത്തി ആ കത്ത് അടക്കം ഉമ്മൻചാണ്ടിയുടെ പേരുള്ള 25 പേജും, 19 പേജും ഉള്ള കത്തുകൾ തന്നു.
ഞാൻ ഇത് വി എസിന് കാണിക്കുകയും അദ്ദേഹം അത് പലകുറി വായിക്കുകയും ചെയ്തു. അതിന് ശേഷം ഞാൻ അത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനുമായി ചർച്ച ചെയ്തു. 2016ലെ ഇലക്ഷൻ സമയത്തായിരുന്നു കൂടിക്കാഴ്ച്. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ ഇറക്കിവിട്ടുവെന്നാണ്. കടക്ക് പുറത്തെന്ന് മാത്രം എന്നോട് പറഞ്ഞിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു.
അതിനുശേഷം ആണ് കത്ത് എനിക്കാറിയാവുന്ന മുഖ്യധാര ചാനലിലെ റിപ്പോർട്ടർക്ക് നൽകുന്നത്. ഒരു സാമ്പത്തികവും വാങ്ങിയല്ല കത്ത് നൽകിയത്. ഈ കത്ത് നൽകയിതിന് തന്നിൽ നിന്ന് പരാതിക്കാരി 1, 25000 രൂപ പരാതി കൈപ്പറ്റി.
പരാതിക്കാരിയും ശരണ്യമനോജും തന്നെ കാണാനായി എറണാകുളം ശിവക്ഷേത്രം കോമ്പൗണ്ടിൽ വന്നപ്പോൾ പറഞ്ഞത് ബെന്നി ബഹന്നാനും തമ്പാനൂർ രവിയും അൻപതിനായിരം രൂപ നൽകാമെന്ന് പറഞ്ഞ് അമ്മയുടെ ചികിത്സയ്ക്കായി മണിക്കൂറുകൾ നിർത്തി കഷ്ടപ്പെടുത്തി എന്നുപറഞ്ഞപ്പോഴാണ് പണം നൽകിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നില്ല.
25 പേജുള്ള കത്തിൽ വ്യക്തവും കൃത്യവുമായി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ശാരീരികമായി ബുദ്ധിമുട്ടിച്ചു എന്നാണ് കത്തിന്റെ തുടക്കം. ആ കത്ത് പരാതിക്കാരിയുമായി ചർച്ച ചെയ്ത ശേഷം വെരിഫൈ ചെയ്ത മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്നും ചാനൽ റിപ്പോർട്ടറോട് പറഞ്ഞിരുന്നു. അതിനുശേഷമാണ് കത്ത് പ്രസിദ്ധീകരിച്ചത്.
2016ൽ പിണറായി മുഖ്യമന്ത്രിയായപ്പോൾ മൂന്ന് മാസം കഴിഞ്ഞ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടു. ഈ പരാതി നൽകുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ താൻ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. പരാതിക്കാരിക്ക് സമയവും വാങ്ങി നൽകിയിട്ടില്ല.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തിന് മുന്നോടിയായി വീണ്ടും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയിൽ നിന്ന് ഒരു പരാതി വാങ്ങുകയും അത് സിബിഐക്ക് കൊടുക്കുകയും ചെയ്തതിൽ എനിക്ക് യാതൊരു പങ്കുമില്ല , നന്ദ കുമാർ പറഞ്ഞു.












Click it and Unblock the Notifications