• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ക്യാന്‍സര്‍ വന്നത് സ്വയം ഭോഗം ചെയ്തത് കൊണ്ടാണെന്ന്'; മോഹനന്‍ വൈദ്യര്‍ക്കെതിരെ യുവാവ്- കുറിപ്പ്

cmsvideo
  cancer surviver nandu mahadeva against mohanan vaidyar | Oneindia Malayalam

  തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച കേസില്‍ അന്വേഷണം നേരിടുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ ഗുരതര ആരോപണവുമായി യുവാവ്. കാന്‍സര്‍ രോഗിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവയാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

  എന്റെ ബയോപ്സിക്ക് സാമ്പിൾ കൊടുത്ത് റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് ഞാൻ മോഹനൻ വൈദ്യരുടെ അടുത്ത് എത്തുന്നത്. പോയി ഉടനെ തന്നെ ആദ്യം അദ്ദേഹം ചെറിയൊരു ക്ലാസെടുത്തു. എംആർഐ സ്കാനിങ്, സിടി സ്കാനിങ് , എക്സറേ എന്നിവയെല്ലാം ഉടായിപ്പാണെന്നും ക്യാന്‍സര്‍ ഉണ്ടായത് സ്വയംഭോഗം ചെയ്തത് കൊണ്ടാണെന്നും മോഹനന്‍ വൈദ്യര്‍ പറഞ്ഞതായി നന്ദു മഹാദേവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

  ക്യാൻസർ വന്നത്

  ക്യാൻസർ വന്നത്

  സ്വയംഭോഗം ചെയ്തത് കൊണ്ടാണത്രേ ക്യാൻസർ വന്നത്..!!!!

  ശ്രീ മോഹനൻ വൈദ്യരുടെ കണ്ടു പിടിത്തമാണ്. ഒരു വഷളൻ ചിരിയോടെയാണ് എന്നെ നോക്കി അയാൾ ഇങ്ങനെ പറഞ്ഞത്. അന്ന് ഈ ബഹുമാനപ്പെട്ട വൈദ്യരുടെ അച്ഛൻ സ്വയംഭോഗം ചെയ്തിരുന്നെങ്കിൽ ഇദ്ദേഹത്തിനെ നമ്മൾ മലയാളികൾ സഹിക്കേണ്ടി വരില്ലായിരുന്നു. എന്റെ ബയോപ്സിക്ക് സാമ്പിൾ കൊടുത്ത് റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് ഞാൻ മോഹനൻ വൈദ്യരുടെ അടുത്ത് എത്തുന്നത്.

  ഒരു ക്ലാസ്സ് ആണ്

  ഒരു ക്ലാസ്സ് ആണ്

  ചെന്നയുടനെ പുള്ളിയുടെ ഒരു ക്ലാസ്സ് ആണ്. സകല ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ. അർശ്ശസിനും ദഹനക്കേടിനും കൃമിശല്യത്തിനും ഒക്കെ പോലും മരുന്ന് കൊടുത്ത് ചികിൽസിച്ചു ഭേദമാക്കാൻ കഴിവില്ലാത്ത പാരമ്പര്യ നാട്ടു വൈദ്യന്മാർക്ക് ക്യാൻസർ ഒക്കെ ചികിൽസിച്ചു മാറ്റി എന്നു പറഞ്ഞാൽ ഒടുക്കത്തെ മൈലേജ് ആണ്.. ജനങ്ങൾ അവിടേക്ക് ഒഴുകിയെത്തും. കോടികളുടെ വരുമാനവും !!

  കൊലപാതകം തന്നെ

  കൊലപാതകം തന്നെ

  ആര് മരിച്ചാലെന്താ ആരുടെ ശവത്തിന്റെ കാശ് ആയാലെന്താ, ആയാൾക്ക് സംഭവിക്കുന്നത് കൈയബദ്ധം അല്ല അറിഞ്ഞുകൊണ്ട് കൊലപാതകം തന്നെയാണ് ചെയ്യുന്നത്.. അങ്ങനെ സംഭവിച്ചു കഴിയുമ്പോൾ പയ്യെ നൈസ് ആയിട്ട് അതുവരെ ചികിൽസിച്ച അലോപ്പതി ഡോക്ടറിന്റെ തലയിൽ കൊണ്ടു വച്ചാൽ പരിപാടി ക്ളീൻ.. പത്താം ക്ലാസ്സ് കടന്നിട്ടില്ലാത്ത , ശരീരത്തെയും അതിന്റെ പ്രവർത്തനങ്ങളെയും പറ്റി അടിസ്ഥാന വിവരം പോലുമില്ലാത്ത പരമ ജ്ഞാനിയായ ആ മനുഷ്യൻ പറയുകയാണ് എംആര്‍ഐ സ്കാനിങ് സിടിസ്കാനിങ് എക്സ് റേ ഒക്കെ ഉടായിപ്പ് ആണത്രേ..

  ക്യാൻസർ ഇല്ല പോലും

  ക്യാൻസർ ഇല്ല പോലും

  ബ്ലഡ് ഗ്രൂപ്പിങ്ങിൽ പോലും വിശ്വാസം ഇല്ലത്രേ. ആ മനുഷ്യനെ ഞാൻ വെല്ലുവിളിക്കുകയാണ് സ്വന്തം ഗ്രൂപ്പ് അല്ലാത്ത മറ്റൊരു ബ്ലഡ് ഗ്രൂപ്പിലെ 100 എംഎല്‍ രക്തം നാട്ടുകാരുടെയും മീഡിയ ചാനലുകളുടെയും സാന്നിധ്യത്തിൽ സ്വന്തം ശരീരത്തിലേക്ക് കയറ്റിയാൽ നിങ്ങള് പറയുന്ന ശാസ്ത്രത്തിന്റെ പ്രചാരകനാകാം ഞാൻ. ക്യാൻസർ എന്നു പറയുന്ന രോഗം ഇല്ല പോലും.

  അത് ക്യാൻസർ അല്ല മറിച്ച് കവിള് വാർപ്പ് , അർബുദം , തുടങ്ങി ചില നാടൻ പേരുകളിലാണ് വൈദ്യർ വിശേഷിപ്പിക്കുക. എന്നു വച്ചാൽ ആനയ്ക്ക് ഇംഗ്ളീഷിൽ എലിഫന്റ് എന്നും ഹിന്ദിയിൽ ഹാതി എന്നും ആണ് പറയുക..

  വൈദ്യരുടെ ശൈലിയിൽ

  വൈദ്യരുടെ ശൈലിയിൽ

  വൈദ്യരുടെ ശൈലിയിൽ പറഞ്ഞാൽ എലിഫന്റ് എന്നൊരു ജീവി ഇല്ല. അത് ആനയാണ്. ആനയെ കാട്ടി എലിഫന്റ് എന്നു പറഞ്ഞിട്ട് ശാസ്ത്രം ജനങ്ങളെ പറ്റിക്കുകയാണ് പോലും. ക്യാൻസറിന്റെ നാടൻ പേരുകൾ പറഞ്ഞിട്ട് അത് ക്യാൻസർ അല്ല എന്ന് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇദ്ദേഹം. പറയുന്നതിൽ ചില കാര്യങ്ങളൊക്കെ ശരിയാണ്. നമ്മുടെ മാറിയ ജീവിത ശൈലിയും ഫാസ്റ്റ് ഫുഡ് ഉം വായു മലിനീകരണവും കെമിക്കലുകളുടെ ഉപയോഗവും ഒക്കെ ചിലപ്പോൾ അർബുദത്തിന് കാരണം ആയേക്കാം.

  മരുന്ന്

  മരുന്ന്

  പക്ഷെ അത് പറഞ്ഞു ജനങ്ങളെ ബോധവൽക്കരിച്ച ശേഷം മല്ലിപ്പൊടിയും ജീരകവും തേനും ഒക്കെ പല അളവിൽ മിക്സ് ചെയ്ത മരുന്നുകൾ കൊടുത്തിട്ട് നിങ്ങളുടെ ക്യാൻസർ മാറി എന്നു പറഞ്ഞ് ചൂഷണം ചെയ്യുന്ന ഒരു നാറിയോടും ഒരു ദാക്ഷിണ്യവും ഈ സമൂഹം കാട്ടരുത്. അലോപ്പതി ചികിത്സ ബിസിനസ്സ് ആണെന്ന് പറഞ്ഞിട്ട് ഒരു മാസം കൊണ്ട് ഏകദേശം മുപ്പതിനായിരം രൂപയാണ് ഞങ്ങളുടെ അടുത്ത് നിന്നും ഈ നാട്ടുവൈദ്യ ശിരോമണി വാങ്ങിയത്.

  അതിന്റെ പകുതിയാണ് ഒരാളിന്റെ കയ്യിൽ നിന്നും വാങ്ങുന്നതെന്ന് കൂട്ടിക്കോളൂ.

   വൈദ്യരുടെ വരുമാനം

  വൈദ്യരുടെ വരുമാനം

  ആയിരം പേരെങ്കിലും ഒരു ദിവസം ഉണ്ടാകും..അങ്ങനെ ഒരു മാസം കുറഞ്ഞത് പതിനായിരം ആൾക്കാരെ നോക്കിയാൽ ഒരു മാസം വൈദ്യരുടെ വരുമാനം 15 കോടി രൂപയാണ്. എങ്ങനെയുണ്ട്. ഇനി ഒരു കാര്യം കൂടി പറയാം. എല്ലായിടത്തും ചികിൽസിച്ചു മടുത്തിട്ട് ഭേദമാകാതെ ആകുമ്പോൾ അവിടെ ചെല്ലുന്നവരാണ് എല്ലാവരും. അതുകൊണ്ടാണ് പലപ്പോഴും ചികിത്സ പരാജയപ്പെടുന്നത് എന്ന അദ്ദേഹത്തിന്റെ ന്യായീകരണത്തിന് ഒരു അപവാദമാണ് ഞാൻ.

  ഒരു മരുന്നും എടുക്കുന്നതിന് മുന്നേയാണ് ഞാൻ മോഹനൻ വൈദ്യരുടെ അടുത്ത് എത്തിയത്.

  കാലാവസ്ഥയിലെ മാറ്റം കൊണ്ട്

  ചികിൽസിച്ചു ഭേദമാക്കാമെന്നു നൂറു ശതമാനം ഉറപ്പും തന്നു. പക്ഷെ ഒടുവിൽ അയാൾ തോറ്റുപോയി. കാലിലെ ട്യൂമർ വീണ്ടും വീണ്ടും വലുതായപ്പോൾ അയാൾ പറഞ്ഞത് എന്താണെന്ന് അറിയുമോ..? കാലാവസ്ഥയിലെ മാറ്റം കൊണ്ടാണ് അങ്ങനെ വന്നത് പോലും. മഴക്കാലം കഴിയുമ്പോൾ മാറും പോലും. അന്നത് വിശ്വസിച്ചിരുന്നെങ്കിൽ മഴക്കാലം കഴിയുമ്പോൾ എന്നെ തെക്കോട്ട് എടുത്തേനെ. പോരാത്തതിന് ഒരു സമ്മതക്കുറിപ്പ് ഒപ്പിടുവിച്ചിട്ടാണ് അയാൾ ചികിത്സ തുടങ്ങുന്നത്.

  വൈദ്യർ ഉത്തരവാദി ആയിരിക്കില്ല

  വൈദ്യർ ഉത്തരവാദി ആയിരിക്കില്ല

  അതിലെ വാചകങ്ങൾ ഇങ്ങനെയാണ്. സകല ചികിത്സാ രീതികളും പരാജയപ്പെട്ട് ഇനി മുന്നിലേക്ക് ഒരു മാർഗ്ഗവും ഇല്ലാത്തതിനാൽ വൈദ്യരോട് ഞാൻ ആവശ്യപ്പെടുകയാണ് എന്നെ ഒന്നു ചികിൽസിക്കാൻ ദയവ് ഉണ്ടാകണം, എനിക്കെന്തു സംഭവിച്ചാലും മരണപ്പെട്ടാൽ പോലും അതിന് വൈദ്യർ ഉത്തരവാദി ആയിരിക്കില്ല..

  ഒപ്പ്..

  എന്താല്ലേ..?

  16 വേഗങ്ങളെ കൊണ്ട് ചികിൽസിക്കുന്ന ആത്മാവിനെ ചികിൽസിക്കുന്ന , മറ്റ് വൈദ്യശാ സ്ത്രങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്ന വൈദ്യർക്ക് പോലും സംശയമാണ് രോഗം മാറുമോ ഇല്ലയോ എന്നത്. സത്യത്തിൽ മറ്റ് രോഗികൾക്ക് വേണ്ടി തയ്യാറാക്കുന്ന നെല്ലിക്ക തളത്തിൽ നിന്ന് അൽപ്പം എടുത്ത് സ്വന്തം തലയിലും കൂടി വച്ചാൽ മാറാവുന്ന പ്രശ്നമേ വൈദ്യർക്കുള്ളൂ..

  അസുഖം മാറുന്നുണ്ടെങ്കിൽ

  അസുഖം മാറുന്നുണ്ടെങ്കിൽ

  അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യുന്ന പ്രിയപ്പെട്ടവരോട് ഒരു വാക്ക്. നിങ്ങളുടെ കുടുംബത്തിലോ ബന്ധുക്കൾക്കോ ഇദ്ദേഹം കാരണം ജീവൻ പോകുന്നത് വരെയേ ഉണ്ടാകുള്ളൂ നിങ്ങൾക്ക് വൈദ്യരോടുള്ള ആരാധന. അഥവാ തെന്നിയും തെറിച്ചും അവിടെ നിന്ന് ആർക്കെങ്കിലും അസുഖം മാറുന്നുണ്ടെങ്കിൽ അത് നിങ്ങൾ അവിടെ വരും മുന്നേ എടുത്ത ഫലപ്രദമായ മരുന്നുകളുടെ പ്രവർത്തനം കൊണ്ടും നിങ്ങളുടെ മനസ്സിന്റെ പ്രവർത്തനം കൊണ്ടും ഒക്കെയാകും എന്നുറപ്പ് തരുന്നു..!

  ക്യാൻസർ അങ്ങനെയല്ല

  ക്യാൻസർ അങ്ങനെയല്ല

  മറ്റ് രോഗങ്ങളുടെ കാര്യം എനിക്കറിയില്ല. അത് ചിലപ്പോൾ അദ്ദേഹം ചികിൽസിച്ചു മാറ്റുന്നുണ്ടാകും..!! അതിന് ഞാൻ വല്യ പ്രാധാന്യം കൊടുക്കുന്നുമില്ല. പക്ഷെ ക്യാൻസർ അങ്ങനെയല്ല. സമയത്ത് ചികിൽസിച്ചില്ല എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ജീവൻ നഷ്ടപ്പെടും. വൈദ്യർ തോറ്റ സ്ഥലത്ത് അലോപ്പതി ജയിച്ചത് കൊണ്ടാണ് ഞാനിന്ന് നിങ്ങളുടെ മുന്നിൽ ഓടി നടക്കുന്നത്.

  ജീവിതം ഹോമിക്കരുത്

  ജീവിതം ഹോമിക്കരുത്

  "ക്യാൻസർ പോലും സിംപിൾ ആയി ചികിൽസിച്ചു മാറ്റും ". ഇത് ചിലർക്ക് കാശുണ്ടാക്കാനുള്ള ഒരു പരസ്യ വാചകമാണ്..!

  അതിൽ വീഴരുത്. എന്നെ വിശ്വസിക്കൂ ഞാൻ അനുഭവസ്ഥനാണ്.

  ജീവനുള്ളിടത്തോളം കാലം ഇങ്ങനെയുള്ള തട്ടിപ്പുകാരുടെ അടുത്ത് പോയി പ്രിയമുള്ളവരുടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതിനെതിരെ ഞാൻ പ്രവർത്തിക്കും. അതിനി നാട്ടുവൈദ്യന്മാർ ഉൾപ്പെടുന്ന വലിയ ലോബി എന്നെ കൊന്നാലും കുഴപ്പമില്ല. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി മരിയ്ക്കാനും തയ്യാറാണ്..!!

  അവിടെ ചെല്ലുന്ന രോഗികൾക്ക് വേണ്ടി ഉണ്ടാക്കുന്ന അൽപ്പം നെല്ലിക്ക തളം സ്വന്തം തലയിൽ കൂടി വച്ചാൽ തീരാവുന്ന പ്രശ്നമേ അദ്ദേഹത്തിനുള്ളൂ.

  നാട്ടുവൈദ്യന്മാരോട്

  നാട്ടുവൈദ്യന്മാരോട്

  NB : മോഹനൻ വൈദ്യരെപ്പോലെയല്ലാത്ത , പൊള്ളയായ വാഗ്ദാനം നൽകി രോഗിയെ കൊല്ലാത്ത, ശാസ്ത്രത്തിനെ വെല്ലുവിളിക്കാത്ത സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താത്ത എല്ലാ നാട്ടുവൈദ്യന്മാരോടും ഇഷ്ടം ബഹുമാനം. ഞങ്ങടെ നാട്ടിലും ഉണ്ട് പാമ്പ് കടിച്ചാൽ പോലും വിഷമിറക്കുന്ന വൈദ്യന്മാർ. അവരോടൊക്കെ ആദരവ്. ആലോപ്പതിയെയും ആയുർവേദത്തെയും പോലും തള്ളി പറയുന്ന കള്ള നാണയങ്ങളോട് വെറുപ്പ് ആണ്..!!

  NB 2 : ഇത് തുറന്നു പറയുന്നത് ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ആണ്..

  NB 3 : നമ്മുടെ കുടുംബത്തിൽ നിന്നും ജീവനുകൾ പൊലിയും മുമ്പ് പ്രതികരിക്കാനുള്ള ധൈര്യം കാണിക്കൂ..

  നഷ്ടം എന്നും നമുക്ക് മാത്രം ആയിരിക്കും..

  ലാഭം അവർക്കും..!!

  NB 4 : ഞങ്ങൾ ക്യാൻസർ രോഗികൾ ഇറങ്ങുകയാണ് ഇയാൾക്കെതിരെ..

  ആരൊക്കെയുണ്ടാകും ഒപ്പം..?

  അതിജീവനം WE CAN ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നു..

  ഫേസ്ബുക്ക് പോസ്റ്റ്

  നന്ദു മഹാദേവ

  തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്‍റെ ശബ്ദരേഖ പുറത്ത്

  പുറത്തു വന്ന ശബ്ദസന്ദേശം തന്‍റേത് തന്നെ; എന്നാല്‍ ഇതിലും ചില കളികള്‍ നടന്നു, നാസിലിന്‍റെ പ്രതികരണം

  English summary
  Nandu Mahadeva aginst mohanan vaidyar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X