കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഞ്ചന്‍ഗോഡ്- നിലമ്പൂര്‍ റെയില്‍പാത; മന്ത്രി ജി സുധാകരന്‍ വീണ്ടും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍വേ പാതക്ക് കര്‍ണ്ണാടകയുടെ അനുമതി സംബന്ധിച്ച് മന്ത്രി ജി സുധാകരന്‍ വീണ്ടും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് രേഖകള്‍ തെളിവ്. ബുധനാഴ്ച എം ഉമ്മര്‍ എംഎല്‍എ യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ റയില്‍വേ കടന്നുപോകുന്നതിനെതിരെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമുണ്ടെന്നും അതിനാല്‍ പുതിയ അലൈന്‍മെന്റ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞത്.

ലോക്കൽ ട്രെയിനിൽ വീണ്ടും പീഡനം; വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്ലോക്കൽ ട്രെയിനിൽ വീണ്ടും പീഡനം; വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്

കര്‍ണാടക തടസമുന്നയിക്കുന്നതിനാലാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത നടപ്പാക്കാനാവാത്തതെന്നാണ് മന്ത്രി പലപ്പോഴായി ആവര്‍ത്തിക്കുന്നത്. എന്നാല്‍ കര്‍ണാടകയിലെ വനത്തില്‍ തുരങ്കത്തിലൂടെയാണ് റയില്‍പാത കടന്നുപോകുന്നതെങ്കില്‍ സര്‍വ്വേക്ക് അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന് സമ്മതമാണ് എന്നറിയിച്ചുകൊണ്ട് 2017 നവംബര്‍ 8ന് കര്‍ണ്ണാടക വനം വകുപ്പ് അഡി ചീഫ് സെക്രട്ടറി കേരളാ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ക്കും കത്തു നല്‍കിയിട്ടുണ്ട്.

gsudhakaran

ഐസി ബാലകൃഷ്ണന്‍ എംഎല്‍എ 28.9.17ന് ഉന്നയിച്ച സബ്മിഷന് മന്ത്രി ജി സുധാകരന്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ എതിരാണെന്നും കര്‍ണാടകയാണ് കേരളത്തിന്റെ ശത്രു എന്നും നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഈ റെയില്‍പാതക്ക് വേണ്ടി വയനാട്ടുകാര്‍ ചാടിയിട്ട് കാര്യമില്ല എന്നും അദ്ദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ യും നീലഗിരി വയനാട് എന്‍ എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും 28.2.17ന് ഇതിന്റെ നിജസ്ഥിതി അറിയാനായി കര്‍ണ്ണാടക വനം വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.

ഈ ചര്‍ച്ചയില്‍ തുരങ്കം വഴിയുളള റയില്‍പാതക്ക് കര്‍ണാടകക്ക് യാതൊരു എതിര്‍പ്പുമില്ല എ ന്നും മന്ത്രി സൂചിപ്പിച്ച വിജ്ഞാപനം റയില്‍പാതയ്ക്ക് തടസ്സമല്ല എന്നും അഡീ. ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഈ വിവരം അദ്ദേഹം കേരളാ സര്‍ക്കാരിനേയും അറിയിച്ചു. കത്തിന്റെ പകര്‍പ്പ് എംഎല്‍എ മന്ത്രിക്കും റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പാതയുടെ പരിസ്ഥിതി അനുമതി നല്‍കേണ്ടത് പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ദേശീയ വന്യജീവി ബോര്‍ഡുമാണെന്നും അവരുടെ അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എന്നാല്‍ ഇതിനാവശ്യമായ അപേക്ഷ കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പ് കര്‍ണ്ണാടക സര്‍ക്കാറിന് നല്‍കണമെന്നുമാണ് കര്‍ണ്ണാടക അഡീ. ചീഫ് സെക്രട്ടറി അറിയിച്ചത്.

എന്നാല്‍ കേരള സര്‍ക്കാര്‍ ഈ കത്ത് പൂഴ്ത്തിവെച്ച് കര്‍ണ്ണാടകയെ കുറ്റപ്പെടുത്തുന്നത് തുടരുകയാണ്.17.3.17ന് ബാംഗ്ലൂരില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ കണ്ണാടക വനംവകുപ്പ് ഉദേ്യാഗസ്ഥര്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത വനത്തിലൂടെ കടന്നുപോകുന്നത് സംബന്ധിച്ച് പല സംശയങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇ ശ്രീധരന്‍ അതിന് കൃത്യമായ വിശദീകരണം നല്‍കുകയും പാത വനത്തില്‍ തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പാതയുടെ അലൈന്‍മെന്റ് മാപ്പ് തയ്യാറാക്കി നല്‍കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും കേരളാ-കര്‍ണ്ണാടക സര്‍ക്കാരുകള്‍ ആ ചര്‍ച്ചയില്‍ തീരുമാനിച്ചതാണ്. ഡിഎംആര്‍സി അലൈന്‍മെന്റ് മാപ്പ് തയ്യാറാക്കി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാതെയും ഇ ശ്രീധരനെ ഡിപി ആര്‍ തയ്യാറാക്കന്‍ അനുവദിച്ച പണം നല്‍കാതെ പുകച്ച് പുറത്തു ചാടിച്ചും കേരളാ സര്‍ക്കാര്‍ തന്നെ പദ്ധതി അട്ടിമറിക്കുകയാണ് ചെയ്തത്.

മന്ത്രി പറയുന്ന 4.10.12 ലെ വിജ്ഞാപനം 27.2.17 ലെ പുതുക്കിയ വിജ്ഞാപനത്തോടെ കലഹരണപ്പെട്ടതാണ്. പുതിയ വിജ്ഞാപനപ്രകാരം ബന്ദിപ്പൂരില്‍ റയില്‍വേക്ക് നിരോധനമില്ല. കൂടാതെ പഴയ വിജ്ഞാപനപ്രകാരം തന്നെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ റയില്‍പാതകള്‍ വനോപരിതലത്തില്‍പ്പോലും നിര്‍മ്മിക്കാനുമാവും. തുരങ്കം വഴിയുള്ള റയില്‍പാതകള്‍ക്ക് വന്യജീവി സങ്കേതങങളില്‍ അനുമതി നല്‍കാമെന്ന് സുപ്രീം കോടതിയും വന്യജീവി ബോര്‍ ഡും അടുത്തയിടെ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യാതൊരു തുടര്‍നടപടിയും സ്വീകരിക്കാതെ കര്‍ണ്ണാടകയെ കുറ്റപ്പെടുത്തി നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത അട്ടിമറിക്കുകയാണ് കേരളാ സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഇതിനിടെ തലശ്ശേരി-മൈസൂര്‍ പാതക്കായി നിരവധി ചര്‍ച്ചകള്‍ കേരളാ സര്‍ക്കാര്‍ കര്‍ണ്ണാടകയുമായി നടത്തി.

<br>രജനി എസ് ആനന്ദിന്റെയും ഫാസിലയുടെയും നിലവിളികൾ മറക്കരുത്! സർക്കാരിനോട് എഐവൈഎഫ് നേതാവ്
രജനി എസ് ആനന്ദിന്റെയും ഫാസിലയുടെയും നിലവിളികൾ മറക്കരുത്! സർക്കാരിനോട് എഐവൈഎഫ് നേതാവ്

English summary
nanjangode wayand railway g sudgakran mislead kerala legislative assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X