നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ തന്നെയും കൊല്ലുമായിരുന്നു..!! വേലക്കാരി വെളിപ്പെടുത്തുന്നു..!!

  • By: അനാമിക
Subscribe to Oneindia Malayalam

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വീട്ടുവേലക്കാരി രജിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മാതാപിതാക്കളെ അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ രാജ തന്നെയും കൊലപ്പെടുത്തുമായിരുന്നുവെന്നാണ് വേലക്കാരിയായ രജിത വെളിപ്പെടുത്തുന്നത്. മാത്രമല്ല പൊലീസിന്റെ വാദങ്ങള്‍ പൊളിക്കുന്ന തരത്തിലാണ് രജിതയുടെ വെളിപ്പെടുത്തലുകള്‍.

Read Also: നടിയെ മൃഗീയമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അയാളുടെ പക്കല്‍ തന്നെ..!! നുണപരിശോധനയില്‍ എല്ലാം തെളിയും!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

തന്നെയും കൊല്ലുമായിരുന്നു

വെള്ളിയാഴ്ച താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍ കേഡല്‍ തന്നെയും കൊല്ലുമായിരുന്നുവെന്നാണ് രജിത പറയുന്നത്. ആ വീട്ടില്‍ നടന്ന കൂട്ടക്കുരുതിയുടെ ഞെട്ടല്‍ ഇതുവരെയും രജിതയ്ക്ക് വിട്ടുമാറിയിട്ടില്ല.

പോലീസ് വാദം തളളുന്നു

വീട്ടുകാരില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിന് കാരണമെന്നാണ് കേഡല്‍ അവസാനമായി പൊലീസിന് നല്‍കിയ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുക്കുകയും ചെയ്തു. എന്നാലത് തള്ളിക്കളയുകയാണ് രജിത.

വീടിനകത്ത് സംഭവിക്കുന്നത്

വീടിനകത്തെ അവസ്ഥ പോലീസ് പറയുന്നത് പോലെയല്ലെന്നാണ് രജിത പറയുന്നത്. ചിലപ്പോള്‍ കേഡലടക്കം നാലുപേരും ഒരുമിച്ച് ഭക്ഷണം കഴിക്കാനായി താഴെ വരാറുണ്ട്. അവിടെ സംസാരിക്കുന്നതോ ശുണ്ഠി പിടിക്കുന്നതോ കേട്ടിട്ടില്ലെന്നും രജിത പറയുന്നു.

എന്നും കറുപ്പുടുത്ത് കേഡൽ

താന്‍ ആ വീട്ടില്‍ ജോലിക്ക് ചെന്നിട്ട് ഒരു മാസത്തോളമായി. കേഡല്‍ ഇതിനിടയില്‍ കുളിക്കുന്നതോ വസ്ത്രം കഴുകുന്നതോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാത്രമല്ല എന്നും ഒരേ കറുത്ത വസ്ത്രം മാത്രമാണ് കേഡല്‍ ധരിക്കാറുണ്ടായിരുന്നത്. എപ്പോഴും കറുത്ത വസ്ത്രം ധരിച്ച് തനിച്ചിരിക്കുന്നത് കാണാം.

ആരോടും സംസാരിക്കാറില്ല

കേഡല്‍ അങ്ങനെ ആരോടും സംസാരിക്കുന്നത് താന്‍ കേട്ടിട്ടില്ലെന്നും രജിത പറയുന്നു. പുറത്തെവിടെയും കേഡല്‍ പോകുന്നതും താന്‍ കണ്ടിട്ടില്ല. വീട്ടില്‍ കേഡലിന്റെ സുഹൃത്തുക്കള്‍ വരുന്ന പതിവുമില്ലെന്നും രജിത പറയുന്നു.

മുഖത്ത് നോക്കി സംസാരിക്കില്ല

തന്നോട് ഇതുവരെ കേഡല്‍ മുഖത്ത് നോക്കി സംസാരിച്ചിട്ടില്ല. മറ്റുള്ളവര്‍ പുറത്ത് പോകുമ്പോഴും കേഡല്‍ വീടിനകത്ത് തന്നെയിരിക്കുന്നു. ആദ്യ കൊലപാതകങ്ങള്‍ നടന്ന ദിവസത്തെക്കുറിച്ചും രജിത വെളിപ്പെടുത്തുന്നു.

കൊലയ്ക്ക് ശേഷവും സാധാരണ പോലെ

അന്ന് വീട്ടിലുള്ള മറ്റുള്ളവരെ കാണാഞ്ഞപ്പോള്‍ അന്വേഷിച്ചു. മമ്മിയുടെ സുഹൃത്തുക്കള്‍ വന്നിട്ടുണ്ടെന്നും അവര്‍ക്കൊപ്പം കോവളത്ത് പോയെന്നും ആയിരുന്നുവേ്രത കേഡല്‍ പറഞ്ഞത്. പറയാതെ പോയത് ഉറങ്ങിക്കിടന്നതിനാലാണ് എന്നും കേഡല്‍ പറഞ്ഞു.

മൃതദേഹം കത്തിച്ചത്

ബന്ധുവായ ലളിതയെ കൊന്ന ദിവസം രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പെട്രോളിന്റെ ഗന്ധം അനുഭവപ്പെട്ടു. കേഡലിനോട് ചോദിച്ചപ്പോള്‍ താന്‍ വേസ്റ്റ് കത്തിക്കുകയാണെന്നായിരുന്നു മറുപടി. അന്നു താന്‍ അവിടെ താമസിച്ചിരുന്നെങ്കില്‍ താനും കൊല്ലപ്പെടുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

English summary
Home servant's revealations on Nanthancode murder
Please Wait while comments are loading...