Get Updates
Get notified of breaking news, exclusive insights, and must-see stories!

കേഡല്‍ സൗമ്യന്‍, ന്യൂജന്‍ ജാഡകളുമില്ല!! അടുപ്പമുള്ളവര്‍ക്കു പറയാനുള്ളത്...അപ്പോള്‍ കൊലപാതകി ?

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു

തിരുവനന്തപുരം: നന്തന്‍കോട് ക്ലിഫ്ഹൗസിന് അടുത്തുണ്ടായ കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതി കേഡല്‍ ജിന്‍സണിനെക്കുറിച്ച് അടുപ്പമുള്ളവര്‍ക്കു പറയാനുള്ളത് നല്ലതുമാത്രമാണ്. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ചയാണ് തമ്പാനൂരില്‍ വച്ചു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

നാട്ടുകാര്‍ പറയുന്നത്

കേഡലിനെക്കുറിച്ച് നാട്ടുകാര്‍ക്കു വളരെ നല്ല അഭിപ്രായമാണുള്ളത്. വളരെ സൗമ്യനായിരുന്ന അയാള്‍ അധികം സംസാരിക്കാത്ത പ്രകൃതക്കാരനുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

സൗഹൃദങ്ങളില്ല

അധികം സൗഹൃദവലയങ്ങളൊന്നും കേഡലിന് ഇല്ല. മുഖം കുനിച്ച് വളരെ വേഗത്തില്‍ നടന്നു പോവുന്ന ഇയാളെ വളരെ അപൂര്‍വമായി മാത്രമേ വീട്ടിനു പുറത്തു കാണാറുണ്ടായിരുന്നുള്ളൂവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

വാഹനം ഓടിക്കാനറിയില്ല

ഇപ്പോഴത്തെ യുവാക്കള്‍ക്കുണ്ടായിരുന്ന അഭിനിവേശങ്ങളൊന്നും കേഡലിന് ഉണ്ടായിരുന്നില്ല. കാറും ബൈക്കുമൊന്നും ഇയാള്‍ക്കു ഓടിക്കാനുമറിയില്ലെന്നു നാട്ടുകാര്‍ ഓര്‍മിക്കുന്നു.

പുറത്തുവരുന്നത്

അധികസമയവും വീട്ടിനകത്തു തന്നെ ചെലവഴിക്കുന്ന കേഡല്‍ എപ്പോഴെങ്കിലും മാത്രമേ പുറത്തേക്കു വരാറുള്ളൂ. അച്ഛന്‍ രാജാതങ്കത്തിനോ കുടുംബത്തിലെ മറ്റുള്ളവര്‍ക്കോ ഓട്ടോ വിളിക്കാന്‍ മാത്രമേ ഇയാള്‍ വീടിനു പുറത്തേക്ക് വരാറുണ്ടായിരുന്നുള്ളൂവെന്നും സമീപവാസികള്‍ പറഞ്ഞു.

കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍

വീട്ടിനകത്ത് മണിക്കൂറുകളോളം കംപ്യൂട്ടറിനു മുന്നിലാണ് കേഡല്‍ സമയം ചെലവഴിച്ചിരുന്നത്. ഇതിനിടെ ഇയാളുടെ ജോലിക്കു തടസ്സമായി കുടുംബത്തിലെ ആരും എത്തിയിരുന്നുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

ബഹളം കേള്‍ക്കാറില്ല

കേഡലും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് വഴക്കിന്റെയോ മറ്റോ ശബ്ദം ഇതുവരെ കേട്ടിട്ടില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. ചില സമയങ്ങളില്‍ കളിചിരികളും മറ്റും അവിടെ നിന്നും കേട്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവദിവസം നടന്നത്

കൊലപാതകം നടന്നുവെന്ന് പറയപ്പെടുന്ന ദിവസവും കേഡലിന്റെ വീട്ടില്‍ നിന്ന് വഴക്കോ നിലവിളിയോ ഉയര്‍ന്നു കേട്ടിട്ടില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.

അമ്മാവന്‍ പറയുന്നത്

വീട്ടില്‍ തന്നെയിരുന്ന് വീഡിയോ ഗെയിമുകള്‍ ഉണ്ടാക്കുകയായിരുന്നു കേഡല്‍ ചെയ്തിരുന്നതെന്ന് അമ്മാവന്‍ ജോസ് വ്യക്തമാക്കി. വിദേശ കമ്പനികള്‍ക്കു അതു വില്‍ക്കുകയായിരുന്നു അവന്റെ ലക്ഷ്യം. ഗെയിമുകള്‍ തയ്യാറാക്കുന്നതിനു വേണ്ടി ദിവസങ്ങളോളം അവന്‍ കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കാറുണ്ടെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.

കേഡല്‍ വന്നു

മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ടതിന്റെ തലേ ദിവസമായ ശനിയാഴ്ച രാവിലെയും തന്നെ കാണാന്‍ കേഡല്‍ വന്നിരുന്നതായി ജോസ് പറഞ്ഞു. വളരെ സൗമ്യമായാണ് അവന്‍ അപ്പോഴും സംസാരിച്ചത്. പോവുന്നതിനു മുമ്പ് തനിക്കു 10,000 രൂപ നല്‍കിയതായും ജോസ് വിശദമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+