അതു സാത്താന്സേവയല്ല!! എല്ലാം വെളിപ്പെടുത്തി കേഡല്‍!! ആദ്യം കൊന്നത് അച്ഛനെ....കാരണം
കേഡല്‍ എല്ലാം നേരത്തേ തന്നെ ആസൂത്രണം ചെയ്തതായി പോലീസ്
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കേഡല്‍ ജീന്‍സണിന്റെ പുതിയ വെളിപ്പെടുത്തല്‍. നേരത്തേ താന്‍ ചെയ്തത് സാത്താന്സേവയാണെന്ന് പറഞ്ഞ കേഡല്‍ ഇപ്പോള്‍ അവയെല്ലാം കെട്ടുകഥകളായിരുന്നുവെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. അമ്മ, അച്ഛന്, സഹോദരി, ബന്ധു എന്നിവരടക്കം നാലു പേരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്.

വീട്ടില്‍ നിന്നു തനിക്കു നേരിട്ട അവഗണനയാണ് കൊലപാതകത്തിന്റെ യഥാര്‍ഥ കാരണമെന്നാണ് കേഡലിന്റെ പുതിയ മൊഴി. കുടുംബത്തില്‍ നിന്നും തനിക്കു ഇതുവരെ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.

നേരത്തേ താന്‍ ചെയ്തത് സാത്താന് സേവയാണെന്നായിരുന്നു കേഡല്‍ പോലീസിന്റെ ചോദ്യം ചെയ്യയില്‍ പറഞ്ഞത്. എന്നാല്‍ കേസ് ദുര്‍ബലപ്പെടുത്താനുള്ള ഇയാളുടെ ശ്രമമായിരുന്നു ഇതെന്ന് പോലീസ് പറയുന്നു.

കേഡലിന് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി ആദ്യ ചോദ്യം ചെയ്യലില്‍ സംശയമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണസംഘത്തോടൊപ്പം മനശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിയിരുന്നു. കേഡലിന്റെ മനസ്സ് കൊടും ക്രിമിനലിന്റേത് ആണെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു.

നാലു പേരെയും കൊല്ലാനുള്ള കേഡലിന്റെ തീരുമാനം പെട്ടെന്ന് ഉണ്ടായത് അല്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. മാസങ്ങളോളം അയാള്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനുമെല്ലാം ഇയാള്‍ വ്യക്തമായ പദ്ധതിയും തയ്യാറാക്കിയിരുന്നു.

അച്ഛന് രാജ തങ്കത്തെയാണ് താന്‍ ആദ്യം കൊല ചെയ്തതെന്ന് കേഡല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നാണ് സൂചന.

അച്ഛനെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ ജീന്‍ പത്മ, സഹോദരി കരോലിന്, ബന്ധു ലളിത എന്നിവരെ താന്‍ കൊല ചെയ്തതെന്നും കേഡല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവത്രേ.

നേരത്തേ ഇവരുടെ വീട്ടിലെ ജോലിക്കാരിയായ രഞ്ജിതം കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരുന്നു. കേഡല്‍ നാലു പേരെയും കൊല ചെയ്തതു തന്നെയാണെന്നു തെളിയിക്കുന്നതായിരുന്നു ഇവര്‍ പറഞ്ഞ കാര്യങ്ങള്‍.

രഞ്ജിതം പറയുന്ന കാര്യങ്ങള്‍ പരിഗണിച്ചാല്‍ കേഡല്‍ ആദ്യം കൊല ചെയ്തത് അച്ഛന്, അമ്മ, സഹോദരി എന്നിവരെ കൊല ചെയ്തത് ബുധനാഴ്ചയോ അതിനു ശേഷമുള്ള ദിവസങ്ങളിലേ ആയിരിക്കാം. കാരണം ബുധനാഴ്ച മുതല്‍ മൂന്നു പേരെയും കാണാനില്ലായിരുന്നുവെന്ന് രഞ്ജിതം പറഞ്ഞിരുന്നു.

ബുധനാഴ്ച കേഡലിനോടൊപ്പം വീടിന്റെ മുകള്‍ നിലയിലേക്കു പോയ മൂന്നു പേരെയും രണ്ടു ദിവസത്തേക്ക് താന്‍ കണ്ടില്ലെന്നാണ് വേലക്കാരി പറഞ്ഞത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ വിനോദയാത്രയ്ക്കു പോയിരിക്കുകയാണെന്നായിരുന്നു കേഡലിന്റെ മറുപടിയത്രേ.

വെള്ളിയാഴ്ചയാണ് ബന്ധു കൂടിയായ ലളിതയെ കേഡല്‍ കൊല ചെയ്തതെന്നാണ് സംശയം. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ അവരെ വീട്ടില്‍ നിന്നു കാണാതാവുകയായിരുന്നുവെന്ന് രഞ്ജിതം പറഞ്ഞിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications