കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൊല... കുറ്റപത്രം സമര്‍പ്പിച്ചു, കൊലയ്ക്കു കാരണം ഇതാണ്...
ഗുരുതര കുറ്റങ്ങളാണ് മുഖ്യപ്രതിയായ കേദലിനെതിരേ ചുമത്തിയിരിക്കുന്നത്
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. മാതാപിതാക്കളും സഹോദരിയമടക്കം നാലു പേരെ വധിച്ച കേദല്‍ ജിന്‍സനാണ് കേസിലെ മുഖ്യപ്രതി.
കേദലിനെതിരേ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. സംങവം നടന്നത് 2017 ഏപ്രില്‍ ഒമ്പതിനായിരുന്നു.

92 സാക്ഷികള്‍
92 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. 159 രേഖകളും ഇതോടൊപ്പം ഉള്‍പ്പെടുതത്തിയിട്ടുണ്ട്.

ഗുരുതര കുറ്റങ്ങള്‍
മുഖ്യപ്രതിയായ കേദലിനെതിരേ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്കെതിരേ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

മൂന്നു മാസം കൊണ്ട് കുറ്റപത്രം
മൂന്നു മാസം കൊണ്ടാണ് കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 2017 ഏപ്രില്‍ ഒമ്പതിനായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊല. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

തുടര്‍ന ടപടി നിര്‍ണായകം
വിചാരണ നേരിടാന്‍ കേദല്‍ മാനസികാരോഗ്യപരമായി സജ്ജമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അന്വേഷണസംഘം നേരത്തേ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ തുടര്‍ നടപടികള്‍ നിര്‍ണായകമാണ്.

സംഭവം ഇങ്ങനെ
2017 ഏപ്രില്‍ ഒമ്പതിന് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കത്തിക്കരിഞ്ഞ നിലയില്‍
രാജ തങ്കം, ജീന്‍ പത്മ, കരോലിന്‍ എന്നിവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു.

സ്റ്റേഷനില്‍ വച്ച് അറസ്റ്റ്
സംഭവത്തിനു ശേഷം കേദലിനെ കാണാതായതാണ് പോലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

സാത്താന്‍സേവ
ആസ്ട്രല്‍ പ്രൊജക്ഷനെന്ന സാത്താന്‍ സേവയുടെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് കേദല്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications