• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നന്തൻകോട് കൊലപാതകി കേഡലിന് സ്‌കിസോഫ്രീനിയ...!! സാത്തന്‍സേവയ്ക്ക് വീട്ടുകാരുടെ പിന്തുണയും..!!

  • By അനാമിക

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ പോലീസിന് സംശയം തോന്നിയിരുന്നു. കേഡല്‍ നല്‍കുന്ന മൊഴി പരസ്പരവിരുദ്ധമാണ് എന്നും പറയുന്നതില്‍ പലതും ്അവിശ്വസനീയമായ കാര്യങ്ങളാണ് എന്നത് കേഡലിന് മാനസിക രോഗം ഉണ്ടെന്നതിന് ആക്കം കൂട്ടി. സ്‌കിസോഫ്രിനിയ എന്ന കടുത്ത മാനികരോഗമാവാം കേഡലിനെന്നാണ് മാനസികാരോഗ്യ വിദഗ്ദര്‍ പറയുന്നത്.

Read Also: കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ക്കരികിലെ മനുഷ്യരൂപം..!! കൊലയ്ക്ക് കാരണം സാത്താന്‍ സേവയല്ലെങ്കിൽ..!!

Read Also:അച്ഛനേയും അമ്മയേയും സഹോദരിയേയും വെട്ടിക്കൊന്ന ശേഷം കേഡല്‍ ലക്ഷ്യമിട്ടത്..!! കുറ്റബോധം തെല്ലുമില്ല..!

Read Also:ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

സ്‌കിസോഫ്രീനിയ രോഗം

വളരെ മുന്‍പ് തന്നെ കേഡലിന് സ്‌കിസോഫ്രീനിയ രോഗം ഉണ്ടായിരുന്നിരിക്കാം എന്നാണ് മാനസിക രോഗ വിദഗ്ധരുടെ നിഗമനം. കുടുംബത്തിലുള്ളവര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നു. പക്ഷേ പുറത്തറിയിച്ചില്ല.

രഹസ്യമാക്കി കുടുംബം

മകന് മാനസിക രോഗം ഉണ്ടെന്ന് പുറംലോകമറിഞ്ഞാല്‍ തങ്ങളുടെ അഭിമാനത്തെ ബാധിക്കുമെന്ന ഭയത്താലാണ് കേഡലിന്റെ കുടുംബം ഈ വിവരം മറച്ചുവെച്ചതെന്നാണ് കരുതുന്നത്. കൃത്യമായ ചികിത്സയും കേഡലിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

സാത്താൻ സേവയ്ക്ക് പിന്തുണ

കേഡലിന് സാത്താന്‍ സേവ പോലുള്ള വിഷയങ്ങളില്‍ അതീവ താല്‍പര്യം ഉണ്ടായിരുന്നുെവന്നാണ് പോലീസിന് നല്‍കിയ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം കേഡലിന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നാണ് കരുതുന്നത്.

കേഡലിന്റെ മൊഴി

സാത്താന്‍ സേവ പോലുള്ള കേഡലിന്റെ പ്രവൃത്തികള്‍ക്ക് മാതാപിതാക്കള്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സാത്താന്‍ സേവയുടെ ഭാഗമായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊല നടത്തിയതെന്ന് കേഡല്‍ മൊഴി നല്‍കിയിരുന്നു.

അവഗണനയാണ് കാരണമെന്ന്

എന്നാല്‍ കേഡലിന്റെ ആ മൊഴി പോലീസ് വിശ്വാസത്തിലെടുത്തില്ല. എന്നാല്‍ പിന്നീട് മൊഴി മാറ്റിയ കേഡല്‍ വീട്ടുകാരുടെ അവഗണനയാണ് ഇത്രയും ക്രൂരമായ കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് പറയുകയുണ്ടായി. വീട്ടുകാര്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും കേഡല്‍ ആരോപിക്കുന്നു.

മക്കളോട് കടുത്ത സ്നേഹം

എന്നാല്‍ പ്രൊഫസര്‍ രാജ തങ്കവും ഭാര്യ ജീന്‍ പത്മയും നാട്ടുകാരോട് വലിയ ബന്ധമൊന്നും ഇല്ലായിരുന്നുവെങ്കിലും മക്കളായ കേഡലിനേയും കരോലിനെയും വളരെയധികം സ്‌നേഹിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മക്കളുടെ ആഗ്രഹങ്ങള്‍ക്ക് ഇരുവരും എതിര് നിന്നിരുന്നില്ലത്രേ.

ഒതുങ്ങിയ ജീവിതം

എന്നാല്‍ തന്റെ കരിയറില്‍ സഹോദരി കരോലിനെപ്പോലെ വിജയിക്കാന്‍ കേഡലിന് സാധിച്ചില്ല. മെഡിക്കല്‍ പഠനം ഒരു വര്‍ഷം കൊണ്ട് മതിയാക്കി തിരിച്ചുവന്ന കേഡല്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന് മുന്നില്‍ ചിലവഴിക്കുന്ന സ്വഭാവക്കാരനായിരുന്നു. മകന്റെ ഒതുങ്ങിക്കൂടിയുള്ള ജീവിതത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നില്ല.

ആരും പോകാത്ത വഴികളിലൂടെ

അന്നുമുതലേ വേറിട്ട ചിന്തകള്‍ക്ക് പിറകേയുള്ള അന്വേഷണമാവാം സാത്താന്‍സേവ പോലുള്ള കാര്യങ്ങളിലേക്ക് കേഡലിനെ കൊണ്ടുചെന്നെത്തിച്ചത്. ഇത് തന്നെയാവാ ംമാസനിക പ്രശ്‌നങ്ങളിലേക്കും കേഡലിനെ നയിച്ചത് എന്ന് മൊഴിയെടുക്കാന്‍ പോലീസിനെ സഹായിച്ച മാനസികരോഗ വിദഗ്ധന്റെ നിഗമനം.

കേഡലിനെ ചികിത്സിച്ചിരുന്നെങ്കിൽ..

കേഡലിന്റെ മാനസിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ചികിത്സിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്തരമൊരു ക്രൂരകൃത്യം നടക്കില്ലായിരുന്നുവെന്നും മാനസികാരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. മാനസിക രോഗിയാണ് എങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നും കേഡല്‍ ഊരിപ്പോകാന്‍ സാധ്യതയുണ്ട്.

അപൂർവ്വങ്ങളിൽ അപൂർവ്വം

സാത്താന്‍ സേവയുടെ ഭാഗമായാണ് കൊലപാതകം ചെയ്തത് എന്ന ആദ്യത്തെ മൊഴി പോലെത്തന്നെ അവഗണന കാരണമാണ് കൊന്നത് എന്ന രണ്ടാമത്തെ മൊഴിയും പോലീസ് പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല. എന്തായാലും അപൂര്‍വ്വമായ ഒരു കേസാണ് നന്തന്‍കോട്ടെ ഈ കൂട്ടക്കൊലപാതകം.

English summary
Pshychologists opinioned that Kedal is a mental patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X