• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേഡല്‍ നാലുപേരെയും കൊന്നത് വെട്ടിയും കുത്തിയും ആസ്വദിച്ച്..!! കൊലപാതകവുമായി ഡമ്മിക്കുള്ള ബന്ധം ഇത്!

  • By അനാമിക

തിരുവനന്തപുരം: നന്തന്‍കോട് അച്ഛനും അമ്മയും സഹോദരിയും അടക്കം നാലുപേരെ കൊന്ന് കത്തിച്ച കേഡല്‍ ജിന്‍സണ്‍ രാജയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ഓരോ ദിവസവും പോലീസിന് ലഭിക്കുന്നത് പുതിയതും വ്യത്യസ്തവും ആയ മൊഴികളെന്ന് സൂചന. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ നിന്നും നന്തന്‍കോട്ടേത് കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് എന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ക്ക് സമീപം കണ്ടെത്തിയ മനുഷ്യരൂപത്തിന് കൊലപാതകവുമായി എന്തു ബന്ധമാണ് ഉ്ള്ളതെന്നും കേഡല്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കുറ്റബോധമില്ലാതെ കേഡൽ

കുറ്റബോധമില്ലാതെ കേഡൽ

പോലീസിന്റെ ചോദ്യം ചെയ്യലിനോട് കേഡല്‍ സഹകരിക്കുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് മറുപടികള്‍ ചിരിയോട്കൂടിയാണ്. കേഡല്‍ പഠിച്ച ക്രമിനല്‍ ആണെന്നാണ് പോലീസ് മനസ്സിലാക്കിയിരിക്കുന്നത്. കൃത്യമായ പദ്ധതിയോടെയാണ് കേഡല്‍ കൊലപാതകങ്ങള്‍ നടത്തിയത്.

ഡമ്മിയുടെ ഉദ്ദേശമെന്ത്

ഡമ്മിയുടെ ഉദ്ദേശമെന്ത്

കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ക്കൊപ്പം കണ്ടെ്ത്തിയ ഡമ്മി രൂപം ആദ്യം മുതല്‍ക്കേ പോലീസിനെ കുഴക്കിയിരുന്നു. നാലുപേര്‍ക്കൊപ്പം താനും മരിച്ചുവെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ കേഡല്‍ മനപ്പൂര്‍വ്വം മനുഷ്യരൂപമുണ്ടാക്കിയതാണ് എന്നാണ് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നത്.

കൊലപാതകവുമായി ബന്ധമില്ല

കൊലപാതകവുമായി ബന്ധമില്ല

എന്നാല്‍ കൊലപാതകവുമായി ആ ഡമ്മിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് കേഡല്‍ നല്‍കിയ മൊഴി. ഡമ്മിയക്കുറിച്ച് കേഡല്‍ പറഞ്ഞത് ഇങ്ങനെയാണ്. താന്‍ ജിംനേഷ്യത്തില്‍ പോകുന്നത് പതിവായിരുന്നു. വ്യായാമത്തിന്റെ ഭാഗമായി വീട്ടിലും പരിശീലനം നടത്താറുണ്ടായിരുന്നു.

വ്യായാമത്തിന്റെ ഭാഗം മാത്രം

വ്യായാമത്തിന്റെ ഭാഗം മാത്രം

കാലുയര്‍ത്തി മുഖത്ത് കിക്ക് ചെയ്യുന്നത് പരിശീലിക്കാനായാണ് ഡമ്മി മുറിയില്‍ സൂക്ഷിച്ചിരുന്നത്. മുറിയുടെ വലതുവശത്തെ ഷെല്‍ഫിന് മുകളിലായാണ് ഡമ്മി സൂക്ഷിച്ചിരുന്നത്. മൃതദേഹങ്ങളിലെ തീ കെടുത്തുന്നതിന് ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റുന്നതിനിടെ ഡമ്മി താഴെ വീണതാണ്.

ആദ്യം ലക്ഷ്യമിട്ടത് അച്ഛനെ

ആദ്യം ലക്ഷ്യമിട്ടത് അച്ഛനെ

കൊലപാതകം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ കേഡല്‍ വെളിപ്പെടുത്തി. ആദ്യം അച്ഛനായ പ്രൊഫസര്‍ രാജ തങ്കത്തെ മാത്രമാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. പിന്നീടാണ് എല്ലാവരേയും കൊല്ലാന്‍ തീരുമാനിച്ചതെന്നും കേഡല്‍ മൊഴി നല്‍കി.

വിദ്യാഭ്യാസം ഇല്ലാത്തത് പ്രശ്നം

വിദ്യാഭ്യാസം ഇല്ലാത്തത് പ്രശ്നം

കുടുംബത്തിലെ എല്ലാവരും ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവരായിരിക്കുമ്പോള്‍ കേഡലിന് പ്ലസ്സ് ടു മാത്രമാണുള്ളത്. വിദേശ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കാനായില്ല. ഇതോടെ അച്ഛന്‍ കേഡലിനെ അവഗണിച്ചതാണ് ശത്രുതയുണ്ടാവാന്‍ കാരണം.

മൂന്ന് മാസമായി ആസൂത്രണം

മൂന്ന് മാസമായി ആസൂത്രണം

മൂന്ന് മാസമായി കൊലപാതകത്തിനുള്ള പദ്ധതികള്‍ പ്രതി തയ്യാറാക്കി വരികയായിരുന്നു. കൊല നടത്താനുള്ള മഴു ഓണ്‍ലൈനില്‍ നിന്നാണ് പ്രതി വാങ്ങിയത്. മൃതദേഹങ്ങള്‍ കത്തിക്കാനുള്ള പെ

ട്രോള്‍ സിവില്‍ സപ്ലൈസിന്റെ പമ്പില്‍ നിന്നും വാങ്ങി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

ആസ്വദിച്ച് കൊന്നു

ആസ്വദിച്ച് കൊന്നു

നാലുപേരെയും പ്രതി കൊന്നത് ആസ്വദിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ നിന്നും മനസ്സിലായിട്ടുണ്ട്. ഒരോരുത്തരേയും പലതവണ വെട്ടിയും കുത്തിയുമാണ് കേഡല്‍ കൊലപ്പെടുത്തിയത്. തെലഇവ് ഇല്ലാതാക്കാനും കേഡലിന് പദ്ധതികളുണ്ടായിരുന്നു.

സാത്താൻ സേവയല്ല

സാത്താൻ സേവയല്ല

സാത്താന്‍ സേവയുടെ ഭാഗമായാണ് കൊല നടത്തിയതെന്ന കേഡലിന്റെ ആദ്യമൊഴി പോലീസ് തള്ളിക്കളയുന്നു. കേസ് വഴിതെറ്റിക്കാനുള്ള ശ്രമം മാത്രമാണെന്നാണ് പോലീസ് നിഗമനം. അതേസമയം സാത്താന്‍ സേവയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചോദ്യം ചെയ്യൽ തുടരും

ചോദ്യം ചെയ്യൽ തുടരും

തന്നോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് കൊല നടത്തിയതെന്ന രണ്ടാമത്തെ മൊഴിയാണ് പോലീസ് ഇപ്പോള്‍ വിശ്വാസത്തിലെടുത്തിരിക്കുന്നത്. കേഡലിനെ ഈ മാസം 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 14 ദിവസത്തേക്കായിരുന്നു പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

English summary
Nanthankode murder more revealations from Kedal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X