നാപ്കിന്‍ പ്രശ്‌നം വനിത ജയിലുകളിലും... എന്താ പരിഹാരം?
തിരുവനന്തപുരം: കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനത്തിലെ നാപ്കിന്‍ പ്രശ്‌നമുണ്ടാക്കിയ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ കാക്കനാട്ടെ സ്ഥാപനത്തില്‍ മാത്രമാണോ ഈ പ്രശ്‌നം? ധാരാളം സ്ത്രീകള്‍ ജോലി ചെയ്യുന്ന എല്ലായിടത്തും നാപ്കിന്‍ പ്രശ്‌നം ഒരു വിഷയം തന്നെ ആണ്.
അപ്പോള്‍ നമ്മുടെ വനിത ജയിലുകളിലെ സ്ഥിതി എന്താകും. തടവുപുള്ളികളാണെങ്കിലും അവരുടെ മനുഷ്യാവകാശങ്ങളും പരിഗണിക്കപ്പെടേണ്ടത് തന്നെ അല്ലേ... മറ്റ് സ്ത്രീകളെ പോലുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ക്കും ഉണ്ടാകില്ലേ?

എന്തായാലും നമ്മുടെ ജയില്‍ വകുപ്പ് ഈ പ്രശ്‌നങ്ങളെല്ലാം തിരിച്ചറിയുന്നുണ്ട്. നാപ്കിന്‍ പ്രശ്‌നത്തിന് ഒരു പരിഹാരവും അവര്‍ കണ്ടെത്തിയിരിക്കുന്നു.
നാപ്കിന്‍ സംസ്‌കരണ യന്ത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് പ്രശ്‌നം പരിഹാരിക്കാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം. എല്ലാ വനിത ജയിലുകളിലും ഇത്തരം യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചത്.
ടെന്‍ഡര്‍ നടപടികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. അത് കഴിഞ്ഞാല്‍ ഒരു മാസത്തിനകം നാല് ജയിലുകളില്‍ നാപ്കിന്‍ സംസ്‌കരണ യന്ത്രങ്ങള്‍ സ്ഥാപിക്കും. ആദ്യം സ്ഥാപിക്കുക തിരുവനന്തപുരത്തെ അട്ടകുളങ്ങര വനിത ജയിലില്‍ ആയിരിക്കും.
26,000 രൂപയാണ് ഒരു യന്ത്രത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.












Click it and Unblock the Notifications