കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരണിപ്പുഴ തോണി അപകട ദുരന്തം കഴിഞ്ഞ് ആഴ്ച പിന്നിട്ടിട്ടും കൂടുംബങ്ങളോട് സര്‍ക്കാര്‍ അവഗണന, നഷ്ടപരിഹാരം ഇനിയും പ്രഖ്യാപിച്ചില്ല

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചങ്ങരംകുളം നരണിപ്പുഴയില്‍ തോണിമറിഞ്ഞ് ആറുകുട്ടികള്‍ മരിക്കാനിടയായ ദുരന്തത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും മരണപ്പെട്ടവരുടെ കുടുംബങ്ങളോട് സര്‍ക്കാറിന്റെ അവഗണന.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് വേണ്ട നഷ്ടപരിഹാരം ഇനിയും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തെയ്യാറായിട്ടില്ല. ദുരന്തത്തില്‍ മരണപ്പെട്ടവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതുസംബന്ധമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഡീസല്‍ വില പ്രെട്രോളിനെ മറികടക്കുന്നു; സാധാരണക്കാര്‍ക്ക് ഇരുട്ടടിഡീസല്‍ വില പ്രെട്രോളിനെ മറികടക്കുന്നു; സാധാരണക്കാര്‍ക്ക് ഇരുട്ടടി

ദുരന്തത്തില്‍ ഇരയായവരെയും ബന്ധുക്കളെയും കാണാന്‍ അഞ്ചിലധികം മന്ത്രിമാരും വിവിധ ജനപ്രതിനിധികളും എത്തിയിരുന്നു .എത്തിയവരെല്ലാം ആശ്വാസ വാക്കുകള്‍ പറഞ്ഞൊഴിയുകയും ചെയ്തു.എന്നാല്‍ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കുടുംബത്തിന് താല്‍ക്കാലിക സഹായത്തിനായി പതിനായിരംരൂപയാണു അന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം 26നാണ് നരണിപ്പുഴയില്‍ തോണി മറിഞ്ഞ് 6കുട്ടികള്‍ മരിച്ചത് .മരിച്ചവരില്‍ 4 പേര്‍ ഒരു കുടുംത്തിലുള്ളവരും മറ്റുള്ളവര്‍ അയല്‍വാസികളും ബന്ധുക്കളുമായിരുന്നു.

boat

അപകടം നടന്ന ചങ്ങരംകുളം നരണിപ്പുഴ

നരണിപ്പുഴ സ്വദേശികളായ മാപ്പാലക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന എന്ന ചിന്നു (13)മാപ്പാലക്കല്‍ ദിവ്യയുടെ മകന്‍ ആഭിദേവ്(8) മാപ്പാലക്കല്‍ വേലായുധന്റെ മകള്‍ വൈഷ്ണ(20)മാക്കാലക്കല്‍ ജയന്റെ മകള്‍ പൂജ എന്ന ചിന്നു(15)മാക്കാലക്കല്‍ ജയന്റെ മകള്‍ ജനിഷ(11)മാറഞ്ചേരി പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാദ്(14)എന്നിവരാണ് കായലില്‍ മുങ്ങി മരിച്ചത്.

തോണി തുഴഞ്ഞിരുന്ന മരിച്ച വൈഷ്ണയുടെ അച്ചന്‍ കൂടിയായ മാപ്പാലക്കല്‍ വേലായുധന്‍(55)നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകള്‍ ശിവഖി(16)വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ,(14)എന്നീ കുട്ടികളാണ് രക്ഷപ്പെട്ടത്. മലപ്പുറം ജില്ലാതിര്‍ത്ഥിയ ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴ കടുക്കഴി ബണ്ടിനോട് ചേര്‍ന്ന് കിടക്കുന്ന കായലില്‍ ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് അപകടം നടന്നത്.

സ്‌കൂള്‍ അവധിക്ക് വിരുന്ന് വന്ന ബന്ധുവായ കുട്ടിയുമൊത്ത് വേലായുധനും,ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് കായല്‍ യാത്ര ആസ്വദിക്കാനാണ് തോണിയെടുത്ത് കായലിലിറങ്ങിയത്. ഏതാനും മീറ്റര്‍ പിന്നിട്ടപ്പോഴേക്കും തോണി ചെരിഞ്ഞ് അകത്ത് വെള്ളംകയറുകയും പിന്നീട് താഴുകയുമായിരുന്നു. ശിവഖിയും,ഫാത്തിമ്മയും,നീന്തല്‍ അറിയുന്നത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

വേലായുധന്‍ കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും കുഴഞ്ഞു പോവുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരും,ചങ്ങരംകുളം,പെരുമ്പടപ്പ് പോലീസും ചേര്‍ന്ന് വെള്ളത്തില്‍ മുങ്ങിയവരെ കരക്കെത്തിച്ചത്. തുടര്‍ന്ന് ചങ്ങരംകുളത്തെ സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 6പേരും മരിച്ചിരുന്നു.

English summary
Naranipuzha boat accident-avoidence from government to affected families
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X