കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനി നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ കുടുംബത്തിന് 2ലക്ഷംവീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി നരണിപ്പുഴ കടുക്കുഴിക്കായലില്‍ തോണിമറിഞ്ഞ് മരണപ്പെട്ട ആറ് കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പൊന്നാനി താലൂക്കിലെ നരണിപ്പുഴ കടുക്കുഴി കോള്‍പടവില്‍ 26.12.2017ന് വൈകുന്നേരമാണ് അപകടമുണ്ടായത്്.

പ്ലാസ്റ്റിക് ഷഡിങ് യൂനിറ്റിനെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചു
തോണി മറിഞ്ഞ് ബന്ധുക്കളായ ആറ് കുട്ടികളാണ് മുങ്ങിമരിച്ചത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് അപടത്തില്‍ മരിച്ചത്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. നരണിപ്പുഴ മാപ്പാലക്കല്‍ പ്രകാശന്റ മകള്‍ പ്രസീന എന്ന ചിന്നു (13), മാപ്പാലക്കല്‍ ദിവ്യയുടെ മകന്‍ ആദിദേവ് (എട്ട്), മാപ്പാലക്കല്‍ വേലായുധെന്റ മകള്‍ വൈഷ്ണ (18) മാക്കാലക്കല്‍ ജയെന്റ മക്കളായ പൂജ എന്ന ചിന്നു (15), ജനിഷ (11) മാറഞ്ചേരി പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസെന്റ മകന്‍ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒമ്പത് പേരാണ് തോണിയിലുണ്ടായിരുന്നത്.

narani

മരിച്ച കുട്ടികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍.

നരണിപ്പുഴ കടുക്കുഴി പാടശേഖരത്തിലെ കായലില്‍ 24ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കായല്‍ ചുറ്റിക്കാണിക്കാന്‍ കുടുംബാംഗങ്ങളുമൊത്ത് സ്വന്തം തോണിയില്‍ ഇറങ്ങിയതായിരുന്നു മത്സ്യത്തൊഴിലാളിയായ വേലായുധന്‍. തോണി പതിനഞ്ചടിയോളം മുന്നോട്ടുപോയതോടെ കുട്ടികള്‍ ഒരേവശത്തിരുന്ന് തോണി ചരിഞ്ഞ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തോണിയുടെ തുളയിലൂടെ വെള്ളം കയറിയാണ് അപകടമുണ്ടായതെന്ന അഭിപ്രായവുമുണ്ട്.

പൊന്നാനി സി.ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘവും അഗ്‌നിരക്ഷാസേനയും നാട്ടുകാരും കായലില്‍ വീണവരെ പുറത്തെടുത്തു. നാലു തോണികളിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ആറുപേരും ആശുപത്രിയിലെത്തിയയുടന്‍ മരിച്ചു. മരിച്ച വൈഷ്ണ, ജനിഷ, പ്രസീന, ആദിനാഥ്, പൂജ എന്നിവര്‍ ചങ്ങരംകുളം മൂക്കുതല ചിത്രന്‍ നമ്പൂതിരിപ്പാട് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. മരിച്ച ആദിനാഥും സഹോദരി ശിവഖിയും വേലായുധന്റെ വീട്ടില്‍ വിരുന്നുവന്നതായിരുന്നു. ഇവര്‍ വേലായുധന്റെ ബന്ധുക്കളാണ്. പരിക്കേറ്റ ഫാത്തിമ വേലായുധന്റെ അയല്‍വാസിയാണ്. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിലുള്ള ഫാത്തിമയും ശിവഗിയും തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ ആശുപത്രിയിലുള്ള വേലായുധനും അപകടനില തരണം ചെയ്തു.

English summary
Naranipuzha lake death incident; Government declared compensation for their family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X