നാറാത്ത് ആയുധ പരിശീലന കേസ്; 21 പേര്‍ കുറ്റക്കാര്‍, 7 മുതല്‍ 5 വര്‍ഷം വരെ തടവ്
കൊച്ചി: നാറാത്ത് ആയുധ പരിശീല കേസില്‍ 21 പേര്‍ കുറ്റക്കാരനാണെന്ന് എന്‍ഐഎ പ്രത്യേക കോടതി. പ്രതികളില്‍ ഒരാളെ വെറുതെ വിട്ടു. ഒന്നാം പ്രതിയായ വി പി അബ്ദുല്‍ അസീസിന് ഏഴുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ബാക്കിയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും 5000 രൂപയുമാണ് പിഴയായി വിധിച്ചിട്ടുള്ളത്.
പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവ് അധികം അനുഭവിക്കേണ്ടി വരും. കുറ്റക്കാരനല്ലെന്ന് കണ്ടാണ് ഒരാളെ വെറുതെ വിട്ടത്. 2013 ഏപ്രില്‍ 23ന് കണ്ണൂരിലെ നാറാത്തുള്ള കെട്ടിടത്തില്‍ ആയുധ പരിശീലനം നടത്തിയതിന് പോപ്പുലര്‍ ഫ്ര്ണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഈ കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇതിന്റെ വിചാരണ ആരംഭിച്ചത്. 62 പേരടങ്ങുന്ന സാക്ഷി പട്ടികയില്‍ നിന്ന് 26 പേരെയാണ് കോടതി വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷിയെയും വിസ്തരിച്ചു.
എന്നാല്‍ ജനുവരി 12 അന്തിമ വാദം പൂര്‍ത്തിയാക്കിയ വിധി പറയാന്‍ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 21 പ്രതികളാണ് കേസിലുള്ളത്. എന്‍ഐഎ പ്രത്യേക ജഡ്ജി കെ എസ് സന്തോഷ് കുമാറാ4ണ് ശിക്ഷ വിധിച്ചിരിക്കുന്നത്.












Click it and Unblock the Notifications