കൊച്ചിയിൽ വൻ ലഹരിവേട്ട; 12,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി..
കൊച്ചി: കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. ആഴക്കടലിൽ നിന്ന്12000 കോടിയിലേറെ രൂപയുടെ ലഹരി മരുന്ന് പിടികൂടിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. 3,200 കിലോ മെത്താഫെറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹഷീഷ് ഓയിൽ എന്നിവ ആണ് പിടിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഇറാൻ, പാക്കിസ്ഥാൻ പൗരൻമാരെ പിടികൂടി.
നാവിക സേനയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയ. ഈ പരിശോധനയ്ക്കിടെയാണ് ലഹരിമരുന്ന് പിടികൂടിയത്. ഇതാദ്യമാണ് ഒരു മദർഷിപ്പിൽ നിന്നും ഇത്തരം വലിയ ലഹരിവേട്ട ഇന്ത്യൻ ഏജൻസികളിൽ നടത്തുന്നത്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിൽ ആയിരുന്നു ലഹരി വേട്ട. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ സമുദ്രഗുപ്തിൻറെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.

Representative Image:
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്. അതിന് പുറമെ ഏറ്റവും വലിയ മെത്താഫെറ്റമിൻ വേട്ടയും ആണ് നടന്നത് എന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിവരത്തിൻറെ അടിസ്ഥാനത്തിൽ ആണ് പരിശോധന ഉണ്ടായത്. പിടിച്ചെടുത്ത ലഹരിമരുന്ന് നാവിക സേനയുടെ സഹായത്തോടെ കൊച്ചിയിൽ എത്തിച്ചു.പരിശോധന ഇനിയും തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.












Click it and Unblock the Notifications