Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദും ഏതോ വിഷലിപ്തമായ മനസ്സിലുദിച്ച ജൽപനങ്ങൾ; കെടി ജലീൽ

തിരുവനന്തപുരം; കേരളത്തിൽ നർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്ന പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‌റെ പ്രസ്താവനയിൽ പ്രതികരിച്ച് മുൻ മന്ത്രി കെടി ജലീൽ.പുരോഹിതൻമാരും പണ്ഡിതൻമാരും ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് എല്ലാ അർത്ഥത്തിലും അപലപനീയമാണന്ന് ജലീൽ പറഞ്ഞു. മത പഠനവും ഭൗതിക വിദ്യാഭ്യാസവും ഒരുപോലെ കിട്ടിയവർ സമൂഹത്തിന് അഭിമാനമാണ്. അവരിൽ നിന്നൊരിക്കലും നിരുത്തരവാദപരമായ പെരുമാറ്റമോ പ്രസ്താവനയോ ജനങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും ജലീൽ പറഞ്‍ു.

kt jaleel

ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദും ഏതോ വിഷലിപ്തമായ മനസ്സിലുദിച്ച ജൽപനങ്ങളാണ്. അവയെ തള്ളിക്കളയുന്നതിന് പകരം താലോലിക്കുന്നത് മതസ്പർദ്ദ വളർത്താനേ ഉപകരിക്കൂ. ഓരോരുത്തർക്കും ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിച്ച് ജീവിക്കാനും സ്നേഹിക്കാനും ഇടപഴകാനും അവകാശം നൽകുന്ന ഭരണഘടനയാണ് നമ്മളുടേത്. അതുകൊണ്ടാണ് ഒരു ബഹുമത സമൂഹത്തിൽ എല്ലാറ്റിനും മുകളിൽ ഭരണഘടനയാണെന്ന് നാം പറയുന്നത്.

വിശുദ്ധ ഗ്രന്ഥങ്ങളിലെ പരിപാവനമായ സൂക്തങ്ങൾ ഉരുവിടുന്ന നാവ് കൊണ്ട് ജനങ്ങൾക്കിടയിലെ സൗഹൃദം തകരുന്ന വാക്കുകൾ പറയാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നാണ് എൻ്റെ അഭ്യർത്ഥന. അടുപ്പവും രഞ്ജിപ്പും തകർക്കാനെളപ്പമാണ്. പക്ഷെ തകർന്ന സൗഹൃദത്തിൻ്റെ ഭൂമിക പുനസ്ഥാപിക്കൽ അത്ര എളുപ്പമാവില്ല. പൊതുപ്രവർത്തകരും മതനേതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഇനിയും ഒരു മതധ്രുവീകരണം താങ്ങാനുള്ള ശേഷി നമ്മുടെ നാടിനില്ലെന്നും ജലീൽ പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്‍ഞ ദിവസം രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയെന്നത് വളരെ പ്രധാനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പറഞഅഞു.

നാർക്കോട്ടിക്കിന് നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്റെ നിറം നല്‍കരുത്. അതിന് സാമൂഹ്യ വിരുദ്ധതയുടെ നിറം മാത്രമാണുള്ളത്.അതിനാൽ ഒരു മതവും ഈ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ആ നിലപാടാണ് നാം എടുക്കേണ്ടത്. ബിഷപ്പ് എന്തുകൊണ്ടാണ് ഇത് പറയാൻ ഉണ്ടായ സാഹചര്യം എന്ന് വ്യക്തമല്ല. പക്ഷേ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിലുള്ള മതപരമായ ചേരികൾ സൃഷ്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Recommended Video

cmsvideo
    Pinarayi Vijayan about Pala Bishop's Narco Jihad statement

    അതിനിടെ പാലാ ബിഷപ്പിന് പിന്തുണയുമായി വിശ്വാസികൾ റാലി നടത്തി. ക്രിസ്ത്യൻ വിശ്വാസി സംഘടനകളും വിശ്വാസികളും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. പി സി ജോർജ് ഉൾപ്പെടെയുള്ള ആളുകളും റാലിയിൽ പങ്കെടുത്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+